HOME
DETAILS
MAL
രാജ്യത്തെ ഒറ്റുകൊടുത്തവര്‍ക്ക് മുന്നില്‍ പൗരത്വം തെളിയിക്കേണ്ട ബാധ്യതയില്ല: ഹമീദലി തങ്ങള്‍
backup
February 20 2020 | 04:02 AM
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഭരണകൂടത്തിനു താക്കീതായി എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ ആക്ടീവ് വിങ് വളണ്ടിയര്‍മാരുടെ റാലി.
കോഴിക്കോട് അരയിടത്തുപാലത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയില്‍ സമാപിച്ചു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി വിഖായയുടെ നീലക്കുപ്പായമണിഞ്ഞാണ് ആയിരങ്ങള്‍ റാലിയുടെ ഭാഗമായത്.
പ്രതിഷേധ സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഈ നിയമത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പൗരനും അംഗീകരിക്കില്ല.
സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാരുടെ പാദസേവ നടത്തുകയും ചെയ്തവരാണ് ഇന്ന് രാജ്യസ്‌നേഹവും പറഞ്ഞ് പൗരന്മാരുടെ മുന്നിലെത്തിയിരിക്കുന്നത്.
അവര്‍ക്കു മുന്നില്‍ പൗരത്വം തെളിയിക്കേണ്ട ബാധ്യത ഇവിടെ ജനിച്ച ആര്‍ക്കുമില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഒരു വിഭാഗം ജനതയെ മാത്രം മാറ്റിനിര്‍ത്തി അവരെ രണ്ടാംകിട പൗരന്‍മാരാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതു മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല.
രാജ്യത്തെ മതനിരപേക്ഷതയെ മുഴുവന്‍ ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
വിഖായ ചെയര്‍മാന്‍ ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, ബഷീര്‍ ഫൈസി ദേശമംഗലം, മുസ്തഫ അഷ്‌റഫി കക്കുപടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, പി.എം റഫീഖ് അഹമ്മദ്, ഖാദര്‍ ഫൈസി, കുഞ്ഞാലന്‍കുട്ടി ഫൈസി, ടി.പി സുബൈര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ഡോ. സുബൈര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ശഹീര്‍ അന്‍വരി, നിസാം കണ്ടത്തില്‍, ശഹീര്‍ പാപ്പിനിശ്ശേരി, സിദ്ദീഖ് അസ്ഹരി, ഇസ്മാഈല്‍ യമാനി, ഹുസൈന്‍ യമാനി, സലാം ഫറോക്ക്, റഷീദ് വെങ്ങപ്പള്ളി, ബഷീര്‍ മംഗലാപുരം, സ്വാദിഖ് നീലഗിരി സംബന്ധിച്ചു. സല്‍മാന്‍ ഫൈസി സ്വാഗതവും നിസാം ഓമശ്ശേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."