HOME
DETAILS

ട്രായ്‌യുടെ നയങ്ങള്‍ക്കെതിരേ കേബിള്‍ ഓപറേറ്റര്‍മാര്‍ സമരത്തിലേക്ക്

  
backup
January 22 2019 | 08:01 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%8d%e2%80%8c%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

പട്ടാമ്പി: ട്രായ് പ്രഖ്യാപിച്ച പുതിയ പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സമരത്തിലേക്ക്. ജനുവരി 24ന് 24 മണിക്കൂര്‍ നേരം സിഗ്‌നല്‍ ഓഫ് ചെയ്തുകൊണ്ട് ചാനല്‍ ബ്ലാക്ക് ഔട്ട് നടത്തി പ്രതിഷേധിക്കുമെന്നും സമരവുമായി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും മീഡിയ ആന്‍ഡ് കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
കേബിള്‍ ടി.വി, ഡി.ടി.എച്ച്, ഐ.പി.ടി.വി മേഖല ഒന്നടങ്കം, രാജ്യത്തെ കുത്തക കമ്പനികള്‍ക്ക് തീറെഴുതുന്നതിനുവേണ്ടിയാണ് ട്രായ്‌യുടെ പുതിയ പരിഷ്‌കരണ നയങ്ങള്‍ ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കുന്നത്.
നിലവില്‍ 200, 250, 300 രൂപക്ക് എച്ച്.ഡി അടക്കം ഉപഭോക്താക്കള്‍ക്കാവശ്യമായ എല്ലാ ചാനലുകളും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ട്രായ്‌യുടെ പുതിയ നയം നടപ്പിലാവുമ്പോള്‍ മലയാളത്തിലെ ഫ്രീ-ടൂ എയര്‍ ചാനലുകളും (വിവിധ വിനോദ ചാനലുകള്‍) ലഭിക്കാന്‍ ഉപഭോക്താവ് ഇതുവരെ നല്‍കിയിരുന്ന തുകയേക്കാള്‍ കൂടുതല്‍ നല്‍കേണ്ടി വരും. കൂടാതെ 18 ശതമാനം ജി.എസ്.ടി കൂടി നല്‍കണം. ഇതിന് പുറമേ ഇപ്പോഴത്തെ ഫ്രീ ടു എയര്‍ ചാനലുകള്‍ പേ ചാനലുകളായതിനാല്‍ അതിന് പ്രത്യേക തുകയും നല്‍കേണ്ടി വരും.
കഴിഞ്ഞ 25 വര്‍ഷത്തോളം പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട ചാനലുകള്‍ ഹര്‍ത്താലൊ, പ്രതികൂല കാലാവസ്ഥകളൊ, ലാഭമോ, നഷ്ടമോ നോക്കാതെ തുച്ഛമായ തുകക്ക് ഉപഭോക്താവിന്റെ സ്വീകരണമുറിയില്‍ എത്തിച്ചു തരുന്ന ലക്ഷക്കണക്കിന് ഓപ്പറേറ്റര്‍മാരുടെയും, അവരുടെ കീഴില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും തൊഴില്‍ സംരക്ഷിക്കുകയും, പേ ചാനലുകളുടെ ഭീമമായ എം.ആര്‍.പി നിരക്ക് കുറയ്ക്കുകയും, ജി.എസ്.ടി 18 ശതമാനം എന്നത് ഇളവ് നല്‍കുകയും, പേ ചാനല്‍ വിതരണ കമ്മിഷന്‍ അനുപാതം പുനഃപരിശോധിക്കുകയും വേണമെന്നാണ് ഇന്ത്യയൊട്ടാകെയുള്ള കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജനുവരി 24ന് സിഗ്‌നല്‍ ഓഫ് ചെയ്ത് ചാനല്‍ ഹര്‍ത്താല്‍ നടത്തുന്നതിന്റെ മുന്നോടിയായി 23ന് ബുധനാഴ്ച വൈകുന്നേരംഅഞ്ചിന് പട്ടാമ്പിയില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരും തൊഴിലാളികളും കുടുംബാംഗങ്ങളും പ്രകടനം നടത്തുമെന്ന് എം.സി.ഒ.എ സംസ്ഥാന സമിതി അംഗം എന്‍. മുരളീധരന്‍, ജില്ലാ സെക്രട്ടറി എസ്.എന്‍ ജീവന്‍, മേഖലാ സമിതി അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്‍, എം.സുരേഷ് എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago