HOME
DETAILS
MAL
ചാംപ്യന്‍സ് ലീഗ്; ചാംപ്യന്മാര് വീണു
backup
February 20 2020 | 04:02 AM
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ക്ക് അട്ടിമറിയോടെ തുടക്കം. ചാംപ്യന്മാരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി സിമയോണിയുടെ കുട്ടികള്‍ വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്കോറിന് ജര്‍മന്‍ ശക്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയെ പരാജയപ്പെടുത്തി.
ചാംപ്യന്മാരുടെ പകിട്ടുമായെത്തിയ ലിവര്‍പൂളിനെ പ്രതിരോധക്കോട്ടകെട്ടിയാണ് അത്ലറ്റിക്കോ തടഞ്ഞത്. മിന്നലാക്രമണത്തിലൂടെ എതിര്‍പാളയത്തിലെത്തുകയെന്ന അത്ലറ്റിക്കോയുടെ തന്ത്രം ഫലം കണ്ടാണുകയായിരുന്നു.
മത്സരത്തില്‍ 73 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഒരു തവണപോലും ലക്ഷ്യത്തിലേക്ക് ഷോട്ടുതൊടുക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. സോള്‍ നീഗസ്(4) ആണ് അത്ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. മത്സരം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു.
രണ്ടാം പാദമത്സരം ആന്‍ഫീല്‍ഡില്‍ നടക്കും. മത്സരം ശേഷം ഇത് പ്രീമിയര്‍ ലീഗല്ലെന്നും അത്ലറ്റിക്കോക്ക് ജയിക്കാനറിയാമെന്നും ഡിയഗോ സിമയോണി പ്രതികരിച്ചു.
അതേ സമയം ബാക്കി മത്സരം ആന്‍ഫീല്‍ഡില്‍ നിന്ന് കാണാമെന്നായിരുന്നു ക്ലോപ്പിന്റെ മറുപടി. ജര്‍മന്‍ ക്ലബ്ബ് ഡോര്ട്ട്മു@ണ്ട് പി.എസ്.ജിക്കെതിരേ മികച്ച മത്സരമാണ് കാഴ്ചവെച്ചത്. സൂപ്പര്താരങ്ങളടങ്ങുന്ന പി.എസ്.ജിയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഡോട്ട്മുണ്ട് മറികടക്കുകയായിരുന്നു. ഡോര്‍ട്മുണ്ടിന് വേ@ണ്ടി കൗമാര താരം എര്‍ലിങ് ഹാള@ണ്ട്(69, 77) മിനുട്ടുകളില്‍ ഇരട്ടഗോളുകള്‍ നേടി. പരുക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയ നെയ്മര്‍(75) പി.എസ്.ജിക്കുവേണ്ട@ിയും വലകുലുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."