ശാസ്ത്രീയ കൃഷിരീതി നടപ്പാക്കേണ്ടത് അനിവാര്യം: മന്ത്രി
പാലക്കാട്: അശാസ്ത്രീയ കൃഷിരീതി മാറ്റി പകരം ശാസ്ത്രീയ കൃഷി രീതി അവലംബിക്കേണ്ടത് അനിവാര്യമാണെന്നും അതിലൂടെ മാത്രമെ കൃഷി ലാഭകരമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ ബ്ലോക്കിലെ ജലവിഭവ പരിപാലന പ്ലാനും ശില്‍പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചിറ്റൂര്‍ ബ്ലോക്കിലെ തണ്ണീര്‍ത്തട റിപ്പോര്‍ട്ട് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. ആസൂത്രിതമായി ഭൂമിയുടെ തരംതിരിവ് നടത്തണമെന്നും വയലിനു നടുവില്‍ വീട് വയ്ക്കുന്ന സ്ഥിതി മാറി കൃഷിക്കനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ വീട് നിര്‍മിക്കുന്ന സ്ഥിതി ഉണ്ടാവണമെന്നും നീര്‍ത്തട അടിസ്ഥാനത്തില്‍ 20 വര്‍ഷത്തെ മുന്‍കൂട്ടി കണ്ടാവണം വാട്ടര്‍ ബജറ്റ് തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂര്‍ മേഖലയില്‍ ജലദൗര്‍ഭല്യം രൂക്ഷമായതിനാല്‍ കുളങ്ങളുടെ നവീകരണം വഴി കര്‍ഷകര്‍ക്ക് അനുയോജ്യമായ രീതിയില്‍ ജലം ലഭ്യമാക്കാന്‍ സാധിക്കുമെന്നും മണ്ണിന്റെ ഗുണമേന്‍മ ഉറപ്പു വരുത്തുന്നതിനായി കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡ് നല്‍കുന്ന രീതിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനായി ഫാം പ്രൊഡ്യൂസര്‍ കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍ , ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യ, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ നസീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ചിന്നസ്വാമി, അഡ്വ. വി. മുരുകദാസ്, കെ. രാജന്‍, നിധിന്‍ കണിച്ചേരി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ചിറ്റൂര്‍ പുഴ മിഷന്‍ ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍ പുഴ മിഷന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അറിയിച്ചു. ചിറ്റൂരിലെയും പ്രദേശത്തേയും ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കിയാവും പദ്ധതി നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."