സി.ഡബ്ല്യു.സിക്കെതിരേ സമഗ്രാന്വേഷണം വേണം: എ.ഐ.വൈ.എഫ്
മാനന്തവാടി: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടു നോക്കി ഇടവക വികാരി റോബിന് വടക്കുംചേരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ വയനാട് സി.ഡബ്ല്യു.സിക്കെതിരേ സമഗ്രാന്വേഷണം വേണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ എവിടെ പാര്‍പ്പിച്ചു എന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രസവശേഷം ചോരകുഞ്ഞിനെ വൈത്തിരി ചൈല്‍ഡ് ഷെല്‍ട്ടറില്‍ താമസിപ്പിക്കുകയും, പീഡനവിവരം മറച്ചുവക്കുകയും ചെയ്തവര്‍ക്കെതിരേ നടപടി വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുറ്റക്കാരെ സംരക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇപ്പോഴത്തെ സി.ഡബ്ല്യു.സി ചെയര്‍മാനും പ്രതി റോബിന് വടക്കുംചേരിയും പലയിടങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. അതിനാല്‍ അന്വേഷണം അട്ടിമറിക്കാതിരിക്കാന്‍ സി.ഡബ്ല്യു.സി ചെയര്‍മാനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും പ്രതിയുടെ വിദേശയാത്രകളെ കുറിച്ചും വരുമാന സ്രോതസിനെ സംബന്ധിച്ചും അന്വേഷണം വേണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. യോഗത്തില്‍ ഹാരിസ് മീനങ്ങാടി, വിനു ഐസക്ക്, ലെനി, ബിജു കിഴക്കേടം, രഞ്ജിത്ത് കമ്മന, മഹേഷ് പനമരം, റിയാസ്, ശ്രീജിത്ത് പനമരം, ജോമോന് പടിഞ്ഞാറത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."