അനധികൃത സ്വത്ത് സമ്പാദനം: മുന്‍മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ്. കേസില്‍ വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച എഫ്.ഐ.ആര്നു പിന്നാലെയാണ് റെയ്ഡ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന.
ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്, ഷൈജു ഹരന്, എന്‍.എസ്. ഹരികുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. എം.പി ആയ കാലം മുതല്‍ വി എസ് ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കേസില്‍ ശിവകുമാറിനേയും മറ്റ് പ്രതികളേയും നേരത്തെ മൂന്ന് തവണ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."