HOME
DETAILS
MAL
സിംബാബ് വെയില് പ്രളയം: 246 പേര് മരിച്ചു
backup
March 03 2017 | 21:03 PM
ഹരാരെ: ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സിംബാബ്്വെയില് പ്രളയത്തില്‍ 246 പേര് മരിച്ചു. ആയിരങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നുവെന്ന് സിംബാബ്്വെ സര്‍ക്കാര്‍ അറിയിച്ചു.
പ്രളയബാധിതരെ സഹായിക്കാന്‍ 100 കോടി ഡോളറിന്റെ സഹായം ആവശ്യമാണ്. 2000 പേര് ഭവനരഹിതരായെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ ഡിസംബര്‍ മുതലാണ് കനത്തമഴ രാജ്യത്ത് പ്രളയദുരന്തമുണ്ടാക്കിയത്. 128 പേര് പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് പ്രാദേശിക സര്‍ക്കാര്‍ മന്ത്രി സാവിയര്‍ കശുകുവേറ അറിയിച്ചു.
അന്താരാഷ്ട്ര ഏജന്‍സികളോട് 100 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പാലങ്ങള്‍ ഒഴുകിപ്പോകുകയും റോഡുകള്‍ തകരുകയും ചെയ്തു. കൃഷി നശിച്ചതു മൂലം കനത്തഭക്ഷ്യക്ഷാമവും നേരിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."