സംസ്ഥാന ഭാഗ്യക്കുറി ഒന്നാം സമ്മാന ജേതാവ് ഹൃദയാഘാതം മൂലം മരിച്ചു
മാവേലിക്കര:ലോട്ടറിയടിച്ച സമ്മാനത്തുക ലഭിക്കും മുന്‍പു പെട്ടിക്കടക്കാരന് ഇറവങ്കര സവിത ഭവനത്തില്‍ സി.തമ്പി(63) ഹൃദയാഘാതം മൂലം മരിച്ചു.വില്ക്കാനാകാതെ അധികം വന്ന കേരളാസംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ 10 ടിക്കറ്റുകളിലൊന്നാണു കഴിഞ്ഞ ജനുവരിയില്‍ തമ്പിക്കു ഒന്നാം സമ്മാനം നേടിക്കൊടുത്തത്.ഫെഡറല്‍ ബാങ്കിന്റെ മാങ്കാംകുഴി ശാഖയില്‍ ടിക്കറ്റ് നല്കി പണം വരുന്നതു കാത്തു നില്‍ക്കാതെ തമ്പി ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. കൊച്ചാലുംമൂടിനു സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തുന്നയാളായിരുന്നു തമ്പി. ലഭിക്കുന്ന പണം കൊണ്ടു കട വിപുലീകരിച്ച ശേഷം മക്കളെ സഹായിക്കണമെന്നായിരുന്നു തമ്പിയുടെ ആഗ്രഹം. ലോട്ടറി അടിച്ചിട്ടും കൃത്യമായി കട തുറന്നിരുന്ന തമ്പിക്കു വീട്ടില്‍ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ടു.മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ:സരസ്വതി. മക്കള്‍:സരിത, സവിത.മരുമക്കള്‍:ബിജു,അനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."