HOME
DETAILS

പള്ളിവാസല്‍ പദ്ധതി: 70 കോടിയുടെ അനുബന്ധ കരാര്‍ ഏറ്റെടുക്കാന്‍ ആളില്ല

  
backup
January 22 2019 | 19:01 PM

pallivasal3

 



#ബാസിത് ഹസന്‍
തൊടുപുഴ: പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ പവര്‍ ഹൗസ് നിര്‍മാണമടക്കം പൂര്‍ത്തിയാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ ആളില്ല. 70.45 കോടിയുടെ അനുബന്ധ ടെന്‍ഡറില്‍ ആരും പങ്കെടുക്കാത്തതാണ് കെ.എസ്.ഇ.ബിയെ കുഴക്കുന്നത്. ജനുവരി 18 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ മീന്‍കട്ട് സിവില്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സമയം അനുവദിച്ചിരുന്നത്. ടെന്‍ഡര്‍ തുറക്കാനുള്ള തിയതി നിശ്ചയിച്ചിരുന്നത് ഇന്നലെയാണ്. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും കരാര്‍ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. നിലവിലെ പള്ളിവാസല്‍ പവര്‍ ഹൗസിന്റെ അപകടഭീഷണിയിലായ പെന്‍സ്റ്റോക്കുകള്‍ മാറ്റി സ്ഥാപിക്കലും ഇതോടെ അനിശ്ചിതത്വത്തിലായി. 12 വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയും ഇതോടെ ഇനിയും ഏറെ നീളുമെന്നുറപ്പായി. 60 മെഗാവാട്ട് പദ്ധതിയുടെ അവശേഷിക്കുന്ന സിവില്‍ ജോലികള്‍, സര്‍ജ് ഷാഫ്റ്റ്, പ്രഷര്‍ ഷാഫ്റ്റ്, പെന്‍സ്റ്റോക്ക്, പവര്‍ ഹൗസ് അനുബന്ധ ജോലികള്‍, അവശേഷിക്കുന്ന ഇലക്ട്രോ - മെക്കാനിക്കല്‍ ജോലികള്‍ എന്നിവയാണ് പൂര്‍ത്തിയാക്കേണ്ടത്. 790 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ച ജോലികളുടെ കരാര്‍ തുക 70,46,19,658 രൂപയാണ്.
സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന് കീഴില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. നേരത്തെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കെ പ്രത്യേക അനുമതിയോടെയാണ് കെ.എസ്.ഇ.ബി റീ ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ ടണല്‍, ഇന്‍ടേക്ക് ഭാഗങ്ങളിലെ ജോലികള്‍ തടസമില്ലാതെ പുരോഗമിക്കുന്നുണ്ട്. മള്‍ട്ടിനാഷനല്‍ കമ്പനിയായ ഭൂമി കണ്‍സ്ട്രക്ഷന്‍സാണ് ഇതിന്റെ കരാറുകാര്‍.
നാലുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് 2006 ഡിസംബര്‍ 26ന് തുടക്കം കുറിച്ചതാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതി. 268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍തന്നെ 500 കോടിയിലധികം മുടക്കിക്കഴിഞ്ഞു. പദ്ധതി വൈകുന്നതുമൂലം അരക്കോടി രൂപയുടെ പ്രതിദിന നഷ്ടവും വിലയിരുത്തുന്നു. കോടികളുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വെള്ളം, മൂന്നാറിലെ ആര്‍.എ ഹെഡ്‌വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ രൂപപ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  37 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago