പ്രതിഷേധ പ്രകടനം നടത്തി
ആലപ്പുഴ: വിലക്കയറ്റത്തിനെതിരെ ജില്ലയിലെ വിവിധ-പഞ്ചായത്ത് മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വിലക്കയറ്റത്തിനെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ആലപ്പുഴ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരചത്വരത്തില്‍ നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നസീര്‍ ഉദ്ഘാടനം ചെയ്തു.
എ. എം നൗഫല്‍ അധ്യക്ഷത വഹിച്ചു. എസ്. എ അബ്ദുല്‍സലാം ലബ്ബ, എ. എ റസാഖ്, ബി. എ ഗഫൂര്‍, ഷുഹൈബ് അബ്ദുല്ല, എ. മുഹമ്മദാലി, ബാബു ഷെരീഫ്, തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്. നൗഷാദ് സ്വാഗതവും മുജീബ് കലാം നന്ദിയും പറഞ്ഞു.
മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."