HOME
DETAILS
MAL
വിളവെടുപ്പ് നടത്തി
backup
March 03 2017 | 21:03 PM
അരൂര്‍: ചന്തിരൂര്‍ ഒന്‍പതാം വാര്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനാമിക സ്വയം സഹായ സംഘം പച്ചക്കറി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് അംഗം ഇ.ഇ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ശ്രീജി ഷാജിക്ക് കൈമാറി ആദ്യ വില്‍പ്പന നടത്തി.
ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തായി സിത്താരയിലെ ഒരേക്കര്‍ അറുപത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. മഹാത്മാ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് കൃഷിയിറക്കിയത്. ചീര, ചേമ്പ്, വാഴ, തക്കാളി, വഴുതന, പീച്ചില്‍, പടവലം, മരച്ചീനി എന്നിവയാണ് കൃഷി നടത്തിയത്. 15 പേരാണ് ഗ്രൂപ്പിലുള്ളത്. അടുത്തവര്‍ഷം പഞ്ചായത്തില്‍ ഒരേസമയത്ത് കൃഷിയിറക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ഇര്‍ഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."