HOME
DETAILS
MAL
പ്രവാസി ഭാരതീയ ദിവസ്: രാജ്യം അഴിമതി മുക്തമാക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി
backup
January 22 2019 | 19:01 PM
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറില്‍ അഴിമതിയാരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തുന്ന ആരോപണത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ നടക്കുന്ന 15ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസിന്റെ അഴിമതിയെക്കുറിച്ച് മോദി ആരോപണം ഉന്നയിച്ചത്.
മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ 15 പൈസ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ വ്യാപക അഴിമതിയാണ് രാജ്യത്ത് നടന്നത്. പലയിടങ്ങളിലൂടെ പണത്തിന്റെ ചോര്‍ച്ചയായിരുന്നു മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് നടന്നത്. എന്നാല്‍ ഈ ചോര്‍ച്ച അടക്കുകയും 4.91 ലക്ഷം കോടി രൂപ സംരക്ഷിക്കാന്‍ നാലര വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തിലൂടെ കഴിഞ്ഞുവെന്നും മോദി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."