HOME
DETAILS

ശബരിമല കേസുകള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം

  
backup
January 22 2019 | 19:01 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0


ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ എന്നു പരിഗണിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം.
ഇന്നലെയാണ് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചതോടെയാണ് കേസ് നീണ്ടുപോയത്. ഇന്നലെ പുനപ്പരിശോധനാഹരജികള്‍ സംബന്ധിച്ച് ചീഫ്ജസ്റ്റിസ് മുന്‍പാകെ ഹരജിക്കാരിലൊരാളുടെ അഭിഭാഷകന്‍ മാത്യൂ നെടുമ്പാറ സൂചിപ്പിച്ചെങ്കിലും തിയതി തീരുമാനിക്കാനായിട്ടില്ലെന്നായിരുന്നു മറുപടി.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞു വന്നശേഷമെ തിയതി നിശ്ചയിക്കൂവെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണ്.
കേസ് അടുത്തമാസം എട്ടിനു പരിഗണിക്കാന്‍ നിശ്ചയിച്ചതായി സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എട്ടിനു പരിഗണിക്കുന്ന കാര്യത്തിലും സുപ്രിംകോടതിയില്‍നിന്ന് ഒരു ഉറപ്പും ഉണ്ടായിട്ടില്ല. അന്‍പതോളം പുനപ്പരിശോധനാ ഹരജികളും നാലു റിട്ട് ഹരജികളുമാണ് പരിഗണനയിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  12 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago