HOME
DETAILS

ബാബരി മസ്ജിദിനു പകരം പള്ളിപണിയാനുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതായി സുന്നി വഖഫ് ബോര്‍ഡ്

  
backup
February 21 2020 | 04:02 AM

ayodhya-verdict-sunni-waqf-board-5-acre-mosque-land-accepted-2020

ലഖ്നൗ: തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനു പകരമായി അയോധ്യയില്‍ സുപ്രിം കോടതി വാഗ്ദാനം ചെയ്ത അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതായി ഒടുവില്‍ സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധവ്യക്തികളും സംഘടനകളും ഹരജി സമര്‍പ്പിച്ചെങ്കിലും സുപ്രിംകോടതി തള്ളിക്കളയുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സുന്നി വഖഫ് ബോര്‍ഡിന്റെ പുതിയ തീരുമാനം.

പള്ളി പണിയാനുള്ള ഭൂമിയാണ് സ്വീകരിച്ചത്. സുപ്രിം കോടതിയുടെ നിര്‍ദ്ദേശം അനുസരിക്കുന്നുവെന്നാണ് സുന്നി ബോര്‍ഡ് വ്യക്തമാക്കുന്നത്. സുപ്രിം കോടതിയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്നായിരുന്നു നേരത്തെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നത്. 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരമായി സ്ഥലം വേണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.
സുപ്രിം കോടതി വിധിയില്‍ നീതി ലഭിച്ചില്ലെന്നായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും മുസ്‌ലിം നേതാക്കളുടെയും അഭിപ്രായം. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി സുപ്രിം കോടതി കണ്ടു. എന്നാല്‍ അതിനോട് നീതിപുലര്‍ത്തുന്നതായിരുന്നില്ല വിധിയെന്നും വിയോജിപ്പുകളുള്ളവര്‍ വിലയിരുത്തിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി. ഇതനുസരിച്ച് ബാബ്‌റി മസ്ജിദിന് പകരം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യു.പി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചത്.

1992 ഡിസംബര്‍ ആറിനാണ് ബാബ്‌രി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. ഇതേചൊല്ലി നീണ്ട നിയമയുദ്ധത്തിന് 2019 നവംബര്‍ ഒമ്പതിനാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
പള്ളി പൊളിച്ചുനീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കണമെന്നുമുള്ള വിധിയിലാണ് സുന്നി വഖ്ഫ് ബോര്‍ഡിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  15 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  30 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago