റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന്
തുറവൂര്‍: ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍ ,കടക്കരപ്പള്ളി എന്നി പഞ്ചായത്തുകളില്‍ തയ്യാറാക്കിയിരിക്കുന്ന മുന്‍ഗണനാലിസ്റ്റിലാണ് അനര്‍ഹര്‍ കാണപ്പെടുന്നത്.
വാര്‍ഡ് പ്രതിനിധികളും കുടുംബശ്രീക്കാരും ആശ പ്രവര്‍ത്തകരും അവര്‍ക്കു താല്‍പര്യമുള്ളവരെയും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ലിസ്റ്റ് അംഗികരിച്ചിരിക്കുന്നത്. ഇരുനില വീടുകളും വാഹനങ്ങളും ഏക്കര്‍ കണക്കിന് ഭൂമിയുള്ളവരും മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുകയാണ്.
ഇത് മൂലം യഥാര്‍ഥ മുന്‍ഗണനാ പട്ടികയില്‍പ്പെടേണ്ടവര്‍ പോലും തഴയപ്പെട്ടിരിക്കുകയാണ്. പല തവണ വെട്ടി തിരുത്തിയും തയ്യാറാക്കിയ പട്ടികയിലാണ് അബദ്ധങ്ങര്‍ കടന്നുകൂടിയിരിക്കുന്നത്. കാര്‍ഡ് ഉടമകളെ പഞ്ചായത്ത്, വില്ലേജ്, താലൂക്ക് സപ്ലെ ഓഫിസ് എന്നിവിടങ്ങളില്‍ നേരിട്ട് വരുത്തിയാണു പട്ടിക തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."