HOME
DETAILS
MAL
പൂരാഘോഷത്തില്‍ അലിയാന്‍ പുറപ്പെട്ട ശിവകുമാര്‍ നാടിനു നൊമ്പരമായി
backup
February 21 2020 | 04:02 AM
ശ്രീകൃഷ്ണപുരം :ഇന്നലെ ആയിരുന്നു കാട്ടുകുളം പരിയാനമ്പറ്റ ദേശ പൂരം മംഗലാംകുന്ന് പുളിഞ്ചിറ കളരിക്കല്‍ ഉദയ നിവാസില്‍ പൂരം ആഘോഷത്തില്‍ അലിഞ്ഞു ചേരാന്‍ പുറപ്പെട്ട ശിവകുമാറിനെ (35) കാത്തിരിക്കുകയായിരുന്നു അച്ഛന് ഉണികൃഷ്ണ പണിക്കരും അമ്മ സത്യഭാമയും. പക്ഷേ ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വീട്ടിലേക്ക് എത്തിയത്
കോയമ്പത്തൂര്‍ അവിനാശിയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട ശിവകുമാറിന്റെ ചേതനയറ്റ ശരീരമാണ്. ഒരു നാടാകെ പൂരം ലഹരിയില്‍ അമര്ന്നപ്പോള് പ്രദേശവാസികള്‍ക്ക് കേള്‍ക്കാനായത് അവരുടെ സുഹൃത്തിന്റെ മരണ വാര്‍ത്തയാണ്. ബംഗളൂരുവില്‍ പത്തു വര്‍ഷമായി സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. ശിവകുമാര്‍. ഭാര്യ: ശ്രുതി. സഹോദരങ്ങള്‍ : കൃഷ്ണപ്രസാദ്, ഉദയകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."