HOME
DETAILS

സമരസമിതിക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍

  
backup
January 22 2019 | 19:01 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d

 


കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തിനെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ രംഗത്ത്.
പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇ, കെ.എം.എം.എല്‍ എന്നിവയുടെ നാശത്തിനാണ് സമരം ഇടയാക്കുകയെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാവും ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗവുമായ ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖനനം മൂലം ആലപ്പാട്ടെ ഭൂപ്രദേശം ഇല്ലാതാകുമെന്നതിന് അടിസ്ഥാനമില്ല. സീവാഷിങ് സര്‍ക്കാര്‍ നിര്‍ത്തിവച്ചതുമൂലം കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനം ഇല്ലാതാകും. സീവാഷിങ്ങിലൂടെ ലഭിക്കുന്ന കരിമണലാണ് കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. ഖനനപ്രദേശത്തുനിന്നുള്ള കരിമണലില്‍നിന്ന് 40 ശതമാനത്തില്‍ താഴയാണ് ഇല്‍മനൈറ്റ് ലഭിക്കുക.
എന്നാല്‍, സീവാഷിങ്ങിലൂടെ 60 ശതമാനം ഇല്‍മനൈറ്റ് കിട്ടും. ഖനന പ്രദേശത്ത് മണല്‍ പുനഃസ്ഥാപിക്കണമെങ്കില്‍ സീവാഷിങ്ങിലൂടെ ലഭിക്കുന്ന വേസ്റ്റ് മണല്‍ വേണ്ടിവരും. സര്‍ക്കാര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ സംയുക്ത ട്രേഡ് യൂനിയനെ ക്ഷണിച്ചിരുന്നില്ല. സീവാഷിങ് അടിയന്തരമായി പുനരാംരംഭിച്ചില്ലെങ്കില്‍ കെ.എം.എം.എല്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് സാമ്പത്തിക പിന്തുണ നല്‍കുന്ന ശക്തികളെ സര്‍ക്കാര്‍ കണ്ടെത്തണമെന്ന് സി.ഐ.ടി.യു നേതാവ് എന്‍. പത്മലോചനന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ആയിരത്തില്‍പ്പരം വ്യവസായ സ്ഥാപനങ്ങള്‍ ഐ.ആര്‍.ഇയുടെ കരിമണലിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ, ബഹിരാകാശ വാഹന നിര്‍മാണത്തിന് ആവശ്യമായ ലോഹങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും കരിമണലില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ്ബാബു, ബി.എം.എസ് നേതാവ് പരിമണം ശശി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago