ചെസ്സ് അസോസിയേഷന്‍ കേരള സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം
കൊച്ചി: ചെസ്സ് അസോസിയേഷന്‍ കേരള (സി.എ.കെ) സെക്രട്ടറി ആര്‍ രാജേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നു അസോസിയേഷന്‍ എറണാകുളം പ്രസിഡന്റ് പ്രശാന്ത് സുഗതന്‍. രാജേഷിന്റെ ഭരണ കാലത്തു കേരളത്തില്‍ നടന്നിട്ടുള്ള ചെസ്സ് ടൂര്‍ണമെന്റുകളില്‍ ഭൂരിഭാഗവും അനുവദിച്ചിരിക്കുന്നതു അദ്ദേഹത്തിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ നടത്തുന്ന കോട്ടയം ചെസ്സ് അക്കാദമിക്കും അടുത്തിടെ രൂപം നല്‍കിയ കൊച്ചിന്‍ ചെസ്സ് അക്കാദമിക്കുമാണ്. ഇക്കാര്യത്തില്‍ നടന്ന അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആറു ജില്ലകളിലെ ചെസ്സ് അസോസിയേഷനുകളെ നോട്ടിസ് പോലും നല്‍കാതെ പിരിച്ചുവിടുകയാണു സെക്രട്ടറി ചെയ്തിരിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന സംസ്ഥാന കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.
2016 ല്‍ വിശാഖപട്ടണത്തു നടന്ന ദേശീയ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ പല കളിക്കാരുടെയും അവസരം നഷ്ടപ്പെടുത്തി സെക്രട്ടറി മത്സരത്തില്‍ പങ്കെടുത്തു. 2016 ല്‍ തന്നെ ലക്‌നോവില്‍ നടന്ന നാഷനല്‍ ചലഞ്ചര്‍ ടൂര്‍ണമെന്റില്‍ കേരള ടീമിനെ അയക്കാതെ യോഗ്യതാ മത്സരത്തില്‍ 36ാം സ്ഥാനം മാത്രം നേടിയ ഒരു അംഗത്തെയാണയച്ചത്.
ഇത്തരത്തില്‍ സെക്രട്ടറി പദവിയില്‍ ഇരുന്ന് അധികാര ദുര്‍വിനയോഗമാണ് ആര്‍ രാജേഷ് നടത്തുന്നത്. ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികള്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയില്ല.
ഇക്കാര്യങ്ങളിലെല്ലാം നടന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് ചെസ്സ് അസോസിയേഷന്‍ അംഗം ഒ.ടി അനില്‍ കുമാര്‍, സുരേഷ് കുമാര്‍, മുരളീധരന്‍, പി വേണുഗോപാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."