കെ.എസ്.ആര്‍.ടി.സിക്ക് ഇത് പിറന്നാള്‍ ദിനത്തിലെ ദുരന്തം
കൊച്ചി: കേരളത്തിന്റെ അഭിമാനമായ പൊതുഗതാഗത സര്‍വിസിന്റെ 82 ാം പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് ഏറ്റവും വലിയ ദുരന്തവും.
ആഘോഷത്തിനും ആഹ്ലാദത്തിനും പകരം ആര്‍ത്തലയ്ക്കുന്ന, കരള്‍ പിടയുന്ന കാഴ്ചകളാണ് ഇന്നലെ മലയാളിക്ക് മുന്നിലേക്ക് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍നിന്ന് എത്തിയത്.
1938 ഫെബ്രുവരി 20നാണ് സംസ്ഥാനത്തിലെ നിരത്തുകളിലൂടെ ആദ്യമായി പൊതുഗതാഗത ബസുകള്‍ സര്‍വിസ് ആരംഭിച്ചത്. ഉദ്ഘാടകനായ ശ്രീചിത്തിരതിരുനാള്‍ രാജാവിനെയും മറ്റു പ്രമുഖരെയും വഹിച്ചുകൊണ്ട് 33 ബസുകളാണ് അന്ന് കവഡിയാര്‍ വഴി കടന്നുപോയത്.
തിരുവിതാംകൂര്‍ സര്‍ക്കാര്‍ ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേരില്‍ രൂപീകരിച്ച കമ്പനിയുടെ സൂപ്രണ്ട് ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ അസിസ്റ്ററ്റന്റ് ഓപറേറ്റിങ് സൂപ്രണ്ട് ആയിരുന്ന ഇ.ജി സാല്‍ട്ടര്‍ ആയിരുന്നു. ഇദ്ദേഹം തന്നെയായിരുന്നു തിരുവിതാംകൂര്‍ മഹാരാജാവ് സഞ്ചരിച്ച ബസ് ഓടിച്ചത്.
കേരള രൂപീകരണം കഴിഞ്ഞ് 1965 മാര്‍ച്ച് 15നാണ് കെ.എസ്.ആര്‍.ടി.സി രൂപീകരിച്ചത്.
എങ്കിലും ദ് സ്‌റ്റേറ്റ് മോട്ടോര്‍ സര്‍വിസിന് തുടക്കംകുറിച്ച ഫെബ്രുവരി 20നാണ് ബസ് ഡേ ആയി ആചരിക്കുന്നത്.
82 വര്‍ഷത്തിനിപ്പുറം കെ.എസ്.ആര്‍.ടി.സിയ്ക്ക് ഇനി മുതല്‍ ഫെബ്രുവരി 20 പിറന്നാളിന്റെതല്ല, ദുരന്തത്തിന്റെ ഓര്‍മ ദിനമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."