മത്സരത്തിനു മുന്‍പേ വാക് പോരുമായി കോഹ്ലിയും സ്മിത്തും
ബംഗളൂരു: ഇന്ത്യ- ആസ്ത്രേലിയ രണ്ടാം ടെസ്റ്റിനു മുന്നേ ഇരു ടീമുകളുടേയും നായകന്മാര് തമ്മില്‍ വാക് യുദ്ധം. വാര്‍ത്ത സമ്മേളനത്തിലാണു ഇരുവരും വാക്കുള്‍ കൊണ്ടു ഏറ്റുമുട്ടിയത്. ഓസീസ് നായകന് സ്റ്റീവന്സ്മിത്താണു വാക്കുകള്‍ കൊണ്ടുള്ള പോരാട്ടത്തിനു തുടക്കമിട്ടത്.
ഇന്ത്യ കഠിനമായ സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. പരമ്പരയ്ക്ക് മുന്‍പ് കേട്ടത് ഇന്ത്യ 4-0ത്തിനു ജയം സ്വന്തമാക്കുമെന്നായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച്ച മനോഹരമായി കളിക്കാന്‍ ടീമിനു സാധിച്ചു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കായുളള പോരാട്ടത്തില്‍ ആദ്യ ജയം സ്വന്തമാക്കി കഴിഞ്ഞതായും സ്മിത്ത് വ്യക്തമാക്കി.
ഓസീസ് നായകന്റെ വാക്കുകള്‍ക്ക് അതേനാണയത്തില്‍ തന്നെ തിരിച്ചടി നല്കാന് കോഹ്ലി മറന്നില്ല. മറുപടി തൊട്ടുപിന്നാലെ തന്നെ വരികയും ചെയ്തു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ കോഹ്ലി പറഞ്ഞു.
എനിക്കൊരു സമ്മര്‍ദ്ദവുമില്ല, ഞാന്‍ സന്തോഷവാനാണ്, എനിക്ക് പുഞ്ചിരിക്കാനും കഴിയുന്നു. അദ്ദേഹം പറഞ്ഞതു പോലെയാണോ നിങ്ങളെന്നെ കാണുന്നത്. ഓസീസ് നായകനു ഞങ്ങളില്‍ നിന്നു വേണ്ടതാണ് അദ്ദേഹം ഉറക്കെ പറയുന്നത്. ഓസീസ് എന്തുപറയുന്നു എന്നതിലല്ല. ഞങ്ങളുടെ കഴിവിലാണ് ഇപ്പോള്‍ ശ്രദ്ധ. ഈ മൈന്‍ഡ് ഗെയിം അവര്‍ക്ക് നന്നായി തോന്നിയേക്കാമെന്നു തനിക്കറിയാമെന്നു പറഞ്ഞാണു കോഹ്ലി മറുപടി അവസാനിപ്പിച്ചത്.
നായകനാകുന്നതിനു മുന്‍പും കോഹ്ലി ഓസീസ് താരങ്ങളുമായി വാക്കുകള്‍ കൊണ്ടു കൊമ്പുകോര്‍ത്തിട്ടുണ്ട്. നേരത്തെ സൗരവ് ഗാംഗുലി- സ്റ്റീവ് വോ കാലത്ത് ഇന്ത്യ- ഓസീസ് വാക്ക് യുദ്ധങ്ങള്‍ പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."