ബംഗളൂരു കെ.എം.സി.സി സമൂഹ വിവാഹം ഞായറാഴ്ച
ബംഗളൂരു: ആള് ഇന്ത്യാ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് സമൂഹ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ് യുവതി യുവാക്കളാണ് കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സമൂഹ വിവാഹത്തിലൂടെ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇവരുടെ വിവാഹ വസ്ത്രം, സമ്മാനങ്ങള്‍, വീട്ടുപകരണം, യാത്രാ തുടങ്ങി എല്ലാ ചെലവുകളും കെ.എം.സി.സിയാണ് വഹിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നുമായി അപേക്ഷകള്‍ ക്ഷണിച്ച് മാസങ്ങള്‍ നീണ്ട സര്‍വേ നടത്തിയാണ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത്. സമൂഹ വിവാഹത്തോടനുബന്ധിച്ച് വിവിധ ഏരിയകളില്‍ രക്തദാന ക്യാംപും സംഘടിപ്പിച്ചു. രാവിലെ ഒന്‍പത് മുതല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സൗഹൃദ സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.കെ.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാന് അധ്യക്ഷത വഹിക്കും. മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ വിശിഷ്ടാതിഥിയായിരിക്കും. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എ.ഐ.കെ.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാന്, ട്രഷറര്‍ കെ. ഹാരിസ്, സെക്രട്ടറി ഡോ. എം.എ അമീറലി, അബ്ദുല്ല മാവള്ളി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."