HOME
DETAILS

ട്രെയിനുകളിലെ കവര്‍ച്ച: അന്വേഷണം ലാലാ കബീറിലേക്കും

  
backup
February 21 2020 | 04:02 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-2

 

 

കോഴിക്കോട്: ട്രെയിനുകളില്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്ത കേസിലെ അന്വേഷണം കുപ്രസിദ്ധ മോഷ്ടാവ് ലാലാ കബീറിലേക്ക്. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന ലാലാ കബീറിനെ കോടതിയുടെ പ്രത്യേക അനുമതിയോടെ റെയില്‍വേ പൊലിസ് ചോദ്യം ചെയ്യും. കോഴിക്കോട് റെയില്‍വേ സി.ഐ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂര്‍ ജയിലിലെത്തി ചോദ്യം ചെയ്യുക. കവര്‍ച്ചയ്ക്കു പിന്നില്‍ ലാലാ കബീറിന്റെ സംഘാംഗങ്ങളാണെന്നാണു പൊലിസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് ജയിലിലെത്തി ഇയാളെ ചോദ്യം ചെയ്യുന്നത്.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം ഹരിയാനയില്‍ നിന്നുള്ള മോഷണസംഘത്തെ പിടികൂടിയിരുന്നു. ലാലാ കബീറിന്റെ കൂട്ടാളികളില്‍ ആര്‍ക്കെങ്കിലും ഈ സംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ബംഗളൂരു പൊലിസിന്റെ കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്യാനും റെയില്‍വേ പൊലിസ് ശ്രമം നടത്തുന്നുണ്ട്. കൂടാതെ ട്രെയിനുകളില്‍ മോഷണം നടത്തുന്നതില്‍ വിദഗ്ധനായ തമിഴ്‌നാട് സ്വദേശി വെണ്ടര്‍ സുരേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണം നടത്തി അതിസാഹസികമായി ഓടുന്ന ട്രെയിനുകളിലേക്ക് ചാടിക്കയറി രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. ഇക്കഴിഞ്ഞ ആറിനു ജയില്‍ മോചിതനായ സുരേഷ് ഇപ്പോള്‍ എവിടെയാണുള്ളതെന്ന് പൊലിസിനു വ്യക്തമല്ല. ട്രെയിന്‍ കവര്‍ച്ചാ കേസുകളിലെ പ്രതികളുടെ പട്ടിക കൈമാറാന്‍ തമിഴ്‌നാട് പൊലിസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ എട്ടിനു ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസുകളിലെ എ.സി കോച്ചുകളിലാണു മോഷണം നടന്നത്. രണ്ട് ട്രെയിനുകളിലെ യാത്രക്കാരില്‍നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവുമാണ് കവര്‍ന്നത്. ചെന്നൈ സ്വദേശിനി പൊന്നിമാരന്‍, കാഞ്ഞങ്ങാട് പുല്ലൂര്‍ ഉദനഗര്‍ നെല്ലിയോടന്‍ വീട്ടില്‍ വൈശാഖ് എന്നിവരുടെ ആഭരണങ്ങളാണു നഷ്ടപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം സി.ഐ എം.കെ കീര്‍ത്തിബാബു, എസ്.ഐ ജംഷീദ് പുറമ്പാളി എന്നിവര്‍ ചെന്നൈയിലെത്തി അന്വേഷണം നടത്തിയിരുന്നു. കവര്‍ച്ച നടന്ന ട്രെയിനുകളിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago