വാഗ്ദാനം നിറവേറ്റി ഫോര്മര് സ്കൗട്ട് ഫോറം
നടുവണ്ണൂര്‍: ഫോര്മര് സ്കൗട്ട് ഫോറം വയനാട് നിരവില്‍പ്പുഴ ഇട്ടിലാട്ടില്‍ കോളനിയില്‍ വാഗ്ദാനംചെയ്ത കുടിവെള്ളപദ്ധതി പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്.കിണറിന്റെ പണി പൂര്‍ത്തിയായി. പ്രവൃത്തി ഉദ്ഘാടനം ഊരുമൂപ്പന് ഇട്ടിലാട്ടില്‍ നന്ദനും ഊരുമൂപ്പത്തിയും ചേര്‍ന്ന് നിര്‍വഹിച്ചു.
വയനാട് ജില്ലാ സ്കൗട്ട് ട്രെയിനിങ് കമ്മിഷണര്‍ സതീഷ് ബാബു മുഖ്യാതിഥിയായി, എം. സതീഷ് കുമാര്‍, എന്‍.കെ രാമചന്ദ്രന്, സി. മുഹമ്മദ്, ഡോ. പ്രിയദര്ശന്,
കെ.കെ സുരേഷ് , സി.കെ ഷാലു രാജ് സംസാരിച്ചു.
ദശവാര്‍ഷികം ആഘോഷിക്കുന്ന ഫോര്മര് സ്കൗട്ട് ഫോറം പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളനിയെ ഒരു വര്‍ഷക്കാലത്തേക്ക് ദത്തെടുത്തിരുന്നു. അതോടൊപ്പം നടത്തിയ സര്‍വ്വേയിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധരുടെ സഹായത്തോടെ പഠനം നടത്തുകയും കുടിവെള്ളപദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. കിണറിന്റെ പണി ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ടാങ്കിന്റെയും പൈപ്പുകളുടെയും പ്രവൃത്തി നടക്കുകയാണ്. ജനുവരി അവസാനത്തോടെ പദ്ധതി നാടിന് സമര്‍പ്പിക്കും.
ഫോര്മര് സ്കൗട്ട് ഫോറത്തിന്റെ 'വര്ഷായനം' മഴവെള്ള സംഭരണ കിണര്‍ റിച്ചാര്ച്ചിങ് പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഇതിനോടകം 33 മഴവെള്ളസംഭരണികള്‍ ഫോര്മര് സ്കൗട്ട് ഫോറം നിര്‍മിച്ചു കൊടുത്തിട്ടുണ്ട്.
മഴവെള്ള സംഭരണം, ജൈവ കൃഷി, മാലിന്യ സംസ്കരണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന വിടുളെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. ഫോറം ദശവാര്‍ഷികാഘോഷ പരിപാടികളുടെ സമാപനവും വര്‍ഷാവസാനം സമ്മാനദാനവും ഏപ്രില്‍ മാസത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."