വനിതാ മാമാങ്കത്തിന് ഇന്ന് തുടക്കം
സിഡ്‌നി: വനിതകളുടെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് ആരവങ്ങളുയരും. ടൂര്‍ണമെന്റിന്റെ ഏഴാമത്തെ എഡിഷനാണ് ഇന്ന് ഉച്ചക്ക് ആസ്‌ത്രേലിയയില്‍ തുടക്കമാകുന്നത്.
2009ല്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷം നാലു തവണയും ഓസീസായിരുന്നു ചാംപ്യന്‍മാര്‍. ഇംഗ്ലണ്ട@ും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ കിരീടം സ്വന്തമാക്കി. ഇത്തവണ പുതിയ ചാംപ്യന്‍മാരുടെ ഉദയത്തിന് ആസ്‌ത്രേലിയ സാക്ഷിയാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ആകെ 10 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിനു മാറ്റുരയ്ക്കുന്നത്.
തായ്‌ലാന്‍ഡ് ടീമിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. നാല് ആസ്‌ത്രേലിയന്‍ നഗരങ്ങളിലെ ആറു വേദികളിലായി 23 മല്‍സരങ്ങളാണ് ടൂര്‍ണമെന്റി്‌ലുണ്ട@ാവുക. ര@ണ്ടു ഗ്രൂപ്പുകളിലായാണ് 10 ടീമുകളെ വേര്‍തിരിച്ചിരിക്കുന്നത്.
ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ ര@ണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും. മാര്‍ച്ച് അഞ്ചിനാണ് സെമി ഫൈനലുകള്‍.
കലാശപ്പോര് മാര്‍ച്ച് എട്ടിനി നടക്കും. ഇന്ത്യന്‍ നിര ശക്തമാണെങ്കിലും മികച്ച പോരാട്ടം തന്നെ ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കില്‍ പുറത്തെടുക്കേണ്ടി വരും. കാരണം ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്മാരായാ ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്. അതിനാല്‍ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാല്‍ ഇന്ത്യക്ക് ആശ്വസിക്കാം. ഇന്ത്യന്‍ യുവതാരം ഷെഫാലി വര്‍മ, ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ധാന എന്നിവരാണ് ബാറ്റിങ് കരുത്ത്. ബൗളിങ്ങില്‍ പൂനം യാദവും ഇന്ത്യക്ക് കരുത്ത് പകരും.
നാല് തവണ കിരീടം സ്വന്തമാക്കിയ ആസ്‌ത്രേലിയക്ക് തന്നെയാണ് ഇത്തവണയും കിരീട പ്രതീക്ഷ. കാരണം സ്വന്തം നാട്ടില്‍ കളി നടക്കുന്നെന്ന മുന്‍തൂക്കം ചാംപ്യന്‍മാര്‍ക്ക് കരുത്തേകും. കൂടാതെ മികച്ച താരങ്ങളായ എലീസ പെറി, അലീസ ഹീലി എന്നിവരും ഓസീസിന്റെ കരുത്താണ്. പ്രഥമ ടി20 കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ടും കിരീട ജേതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകോത്തര ഓപ്പണര്‍ ഡാനി വൈറ്റ് കരുത്ത് പകരുന്ന ബാറ്റിങ്‌നിരയാണ് ഇംഗ്ലണ്ടിന്റേത്. ഇംഗ്ലീഷ് നിരയുടെ ബാറ്റിങ് നിരയും കരുത്തുറ്റതാണ്. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട തായ്‌ലന്റാണ് ടൂര്‍ണമെന്റിലെ ദുര്‍ബലരായി കണക്കാക്കുന്നത്.
അപ്രതീക്ഷിതമായി ലഭിച്ച ലോകകപ്പ് എന്‍ട്രി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തായ്‌ലന്റ്. പാക്കിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പമാണ് തായ്‌ലന്റ് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."