സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് ഇന്ന് തുടങ്ങും
കൊച്ചി: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്റ്ററിന്റെ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് ഇന്നു തുടങ്ങും. കൊച്ചി ഐ.എം.എ ഹാളില്‍ കോണ്‍ഫറന്‍സിന്റെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് ആറിന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രമേഷ് നിര്‍വഹിക്കും. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി പ്രസിഡന്റ് പത്മശ്രീ ഡോ. ടി.എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരിക്കും.
ഈ സമ്മേളനത്തില്‍ മുതിര്‍ന്ന അധ്യാപകര്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുപ്രണാമമര്‍പ്പിക്കും. കേരളത്തിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് പ്രൊഫ. വി. ബാലകൃഷ്ണന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും.
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ കരള്‍, പിത്താശയം, ചെറുകുടല്‍, വന്‍കുടല്‍, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാന്‍സര്‍ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടക്കും.
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം കൊച്ചിന്‍ ഗട്ട് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."