HOME
DETAILS
MAL
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
backup
March 04 2017 | 00:03 AM
കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ജില്ലയിലെ ബ്ലോക്ക്തല പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിലേക്ക് എം.ഐ.എസ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയുടെ കൊമേഴ്‌സ് ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത. അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വേതനം: പ്രതിമാസം 19000 രൂപ. അപേക്ഷകള്‍ മാര്‍ച്ച് പത്തിന് നാലുമണിക്ക് മുമ്പ് പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, മൂന്നാംനില, സിവില്‍സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്നവിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422221.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."