കാവേരി ട്രൈബ്യൂണല്‍ വിധി: ലഭ്യമാകുന്ന ജലത്തിന്റെ അളവില്‍ ആശങ്കയെന്ന് മന്ത്രി
കോഴിക്കോട്: കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം ബാണാസുര സാഗറിലേക്കും കുറ്റ്യാടി പദ്ധതിയിലേക്കും ലഭിക്കുന്ന ജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോഴിക്കോട് ജില്ലയെ ഇതു ബാധിക്കുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ട്രൈബ്യൂണല്‍ വിധിപ്രകാരം 0.84 ടി.എം.സി ജലമാണ് ഇനി ലഭിക്കുക. നേരത്തെ ഇത് എട്ട് ടി.എം.സി ആയിരുന്നു. മലമ്പുഴ അണക്കെട്ടില്‍ ആകെയുള്ള വെള്ളം 7.5 ടി.എം.സിയാണെന്ന് അറിയുമ്പോഴാണ് കുറവു വരുന്ന വെള്ളത്തിന്റെ വ്യാപ്തി മനസിലാകുകയെന്ന് മന്ത്രി പറഞ്ഞു.2002ലെ ദേശീയ ജലനയ പ്രകാരം ജലവിതരണത്തില്‍ കുടിവെള്ളത്തിനും കൃഷിക്കുമാണ് മുന്തിയ പരിഗണന. കുറ്റ്യാടിയിലെ വെള്ളം പ്രാഥമികമായി ജലവൈദ്യുത പദ്ധതിക്കായതിനാല്‍ ട്രൈബ്യൂണല്‍ വിധിയില്‍ വേണ്ടത്ര നമുക്ക് പരിഗണന ലഭിക്കാതെ പോയി. ഇക്കാര്യത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."