സുനില്‍ വധക്കേസിലെ രണ്ടു പ്രതികള്‍ കൂടി പിടിയില്‍
പെരുമ്പാവൂര്‍: അരുവപാറ സുനില്‍ വധക്കേസിലെ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. കേസിലെ ഒന്നും മൂന്നും പ്രതികളാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി അരുവപ്പാറ മാലിക്കുടി വീട്ടില്‍ ബേസില്‍ (23), മൂന്നാം പ്രതി നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പില്‍ വീട്ടില്‍ അമല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച നെടുങ്ങപ്ര സ്വദേശി കന്നപ്പിള്ളി വീട്ടില്‍ സാജു വര്‍ഗ്ഗീസ് (35) നേയും പൊലീസ് പിടികൂടിയിട്ടുണ്ട്. വേങ്ങൂര്‍ മുനിപ്പാറ കൊമ്പനാട് കളത്തിപ്പടി വീട്ടില്‍ കുറുമ്പന്‍ മകന്‍ സുനില്‍ (40)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ നാല് പ്രതികളാണുള്ളത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം. സുനിലിന്റെ വീടിന് സമീപത്ത് പ്രതികള്‍ മദ്യപിച്ചിരുന്നത് എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും അടിപിടിയലും പ്രതികള്‍ ചേര്‍ന്ന് സുനിലിനെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ നിരവധി ക്രിമിനല്‍ കൊട്ടേഷന്‍ കവര്‍ച്ച കേസുകളില്‍ കൂട്ടുപ്രതികളാണ്. ഒന്നാം പ്രതിക്കെതിരേ കാപ്പ നിയമപ്രകാരം പ്രൊപ്പോസല്‍ ജില്ലാ കലക്ടര്‍ക്ക് അയച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.ഐയെ കൂടാതെ എസ്.സി.പി.ഒമാരായ അബ്ദുല്‍ റസാഖ്, തങ്കച്ചന്‍, സി.പി.ഒമാരായ ഷിജിത്, സുധീര്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജറാക്കിയതില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കേസില്‍ രണ്ടാം പ്രതി അറുവാപ്പാറ സ്വദേശി ചിറങ്ങര വീട്ടില്‍ സനു ചന്ദ്രന്‍ (23), നാലാം പ്രതി എളമ്പിള്ളി വീട്ടില്‍ റോബിന്‍ വര്‍ഗീസ് (23) എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."