നിര്‍ഭയാ കേസ് പ്രതി തല ജയില്‍ ഭിത്തിയിലിടിച്ചെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : നിര്‍ഭയാ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ മാനസിക വിഭ്രാന്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 16ന് സ്വന്തം തല ജയിലിനുള്ളിലെ മതിലില്‍ ഇടിച്ച് പൊട്ടിച്ചിരിക്കുകയാണ്. നേരിയ പരുക്ക് പറ്റിയി ശര്‍മക്ക് ചികിത്സ നല്‍കിയെന്ന് ജയില്‍ സുപ്രണ്ട് അറിയിച്ചു.
വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരത്തിലാണന്നും ജയിലിനുള്ളില്‍ വച്ച് അക്രമിക്കപ്പെട്ടതിനാല്‍ തലയ്ക്ക് പരുക്കേറ്റിട്ടുണ്ടന്നും പ്രതിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞിരുന്നു. വിനയ് ഗുരുതരമായ മാനസികരോഗിയാണ് .അതിനാല്‍ വധശിക്ഷനടപ്പിലാക്കാന് സാധിക്കില്ലന്നും അയാളെ മാനസികാശുപത്രിയില്‍ ആക്കണമെന്ന് അഭിഭാഷകന് ആവിശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ശര്‍മക്ക് ജയിലില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ഭയാ കേസിലെ നാല് പ്രതികളെയും മാര്‍ച്ച് മൂന്നിന് ആറ് മണിക്ക് തൂക്കിലേറ്റണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ ഉത്തരവിട്ടുരുന്നു. പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ഇതിന് മുന്‍പ് രണ്ട് തവണ മാറ്റിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."