നെന്‍മേനി കൃഷിഭവനില്‍ ഓഫിസര്‍ ഇല്ല; കര്‍ഷകര്‍ ദുരിതത്തില്‍
ചീരാല്‍: ആറുമാസമായി ഒഴിഞ്ഞു കിടക്കുന്ന നെന്‍മേനി കൃഷി ഭവനിലെ കൃഷി ഓഫിസര്‍ തസ്തികയില്‍ അടിയന്തരമായി നിയമനം നടത്തണമെന്ന് താഴത്തൂര്‍ മദ്‌റസാ ഹാളില്‍ ചേര്‍ന്ന കുരുമുളക് സമിതി, പാടശേഖരസമിതി, കേര സമിതി, ക്ഷീര കര്‍ഷക സമിതി എന്നിവയുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.
കൃഷി ഓഫിസറില്ലാത്തതിനാല്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും വിളകള്‍ക്ക് തകര്‍ച്ച നേരിട്ടതും മൂലം ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങുന്നതായും കുടുംബ ചെലവിന് മാര്‍ഗമില്ലാതെ കടക്കെണിയിലായ പല കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണെന്നും യോഗം വിലയിരുത്തി.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഉല്‍പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കുക, പാലിന് ലിറ്ററിന് 25 രൂപയുടെ വര്‍ധനവ് വരുത്തുക, ജി.എസ്.ടിയില്‍ നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ഈ ആവശ്യങ്ങളുന്നയിച്ച് കൃഷിവകുപ്പ് മന്ത്രിക്കും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്കും സമിതികള്‍ സംയുക്ത നിവേദനവും നല്‍കി. വാര്‍ഡ് മെംബര്‍ കെ.സി.കെ തങ്ങള്‍ അധ്യക്ഷനായി. വി.കെ ഷാജി, ടി.കെ രാധാകൃഷ്ണന്‍, കെ. ബലരാമന്‍, എം. ജോണ്‍, പി. അബ്ദുല്‍ ഹമീദ്, വല്‍സരാജ്, ഗോവിന്ദന്‍, പി. ഉസ്മാന്‍, സലിം നൂലക്കുന്ന്, പരശുരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."