HOME
DETAILS
MAL
ബൈക്ക് തീയിട്ടു നശിപ്പിച്ചതായി പരാതി
backup
March 04 2017 | 00:03 AM
നെയ്യാറ്റിന്‍കര: ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബൈക്ക് തീയിട്ടു നശപ്പിച്ചതായി പരാതി. അതിയന്നൂര്‍ രാമപുരം ജെ.ബി.ഹൗസില്‍ വിജിന്റെ ബൈക്കാണ് കഴിഞ്ഞദിവസം രാത്രി പന്ത്രണ്ട് മണിയോടെ മൂന്നംഗ സംഘം അഗ്നിക്കിരയാക്കിയത്. ബൈക്ക് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമപുരം സ്വദേശികളായ സതീഷ് , തമ്പിക്കുട്ടന്‍ , സുധി എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്തു. രാമപുരം ക്ഷേത്രോത്സവം നടക്കുന്നതിനു സമീപത്തായിരുന്നു സംഭവം നടന്നത്. ബൈക്ക് പൂര്‍ണമായി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."