വാട്ടര്‍ കിയോസ്‌ക്കുകള്‍
2012-13 കാലഘട്ടത്തിലെ വരള്‍ച്ചാ പ്രതികരണ പദ്ധതിയുടെ ഭാഗമായി വരള്‍ച്ചാ നിരീക്ഷണ സെല്‍ ശുപാര്‍ശ ചെയ്തതാണ് ശുദ്ധജല കിയോസ്‌കുകള്‍. കേരളത്തില്‍ കുടിവെള്ള വിതരണത്തില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ നിയന്ത്രിക്കാന്‍ ഏറ്റവും ലളിതമായ പദ്ധതി എന്ന നിലയിലാണ് ഇത്. ഒരു വാര്‍ഡില്‍ നിശ്ചിത സ്ഥലങ്ങളില്‍ ശുദ്ധജലം നല്‍കുവാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വാട്ടര്‍ അതോറിറ്റി അംഗീകൃത ശുദ്ധജല സ്രോതസുകളില്‍ നിന്നും ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആവശ്യമായ അളവില്‍ ഇതിലേക്ക് ജലമെത്തികുകയും ചെയ്യുന്നതാണ് പദ്ധതി. കുടിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും എപ്പോഴും എല്ലാ പ്രദേശത്തും ശുദ്ധമായ ജലം ലഭ്യമാക്കുവാനും ജലം ടാങ്കര്‍ ലോറികളില്‍ കൊണ്ടുപോയി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗികുന്നത് ഇല്ലാതാക്കുവാനും കിയോസ്‌കുകള്‍ വ്യാപകമാക്കുക വഴി സാധിക്കും. പൊതു സ്ഥലത്ത് സ്ഥാപിക്കുക വഴി വ്യക്തിക ളും ജലം ദുരുപയോഗം ചെയ്യുവാന്‍ ഉള്ള സാഹചര്യം കുറയും. കേരളത്തില്‍ നിലവില്‍ 764 കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജലം എടുക്കുന്ന സ്രോതസും കിയോസ്‌കുകളും തമ്മിലുള്ള ദൂരം നിശ്ചിതമായതിനാല്‍ അനാവശ്യമായി ടാങ്കര്‍ ലോറികള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിച്ചതായി രേഘപെടുത്തുവാന്‍ സാധിക്കില്ല. കൂടാതെ ജി.പി.എസ് മുഖാന്തരം ഇവയുടെ സഞ്ചാരം നിരീക്ഷികുകയും ചെയ്യുവാന്‍ തിരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് കേരളത്തില്‍ ആദ്യമായി 2012ല്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയില്‍ ജലം വിതരണത്തിനായി ഉപയോഗിക്കുന്ന ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിക്കുകയും ജി.പി.എസില്‍ രേഘപെടുത്തുന്ന ദൂരം ഒത്തുനോക്കിയത്തിനു ശേഷം മാത്രമാണ് ജലവിതരണത്തിന്റെ പണം 2014 മുതല്‍ അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."