HOME
DETAILS

കൊട്ടാരക്കര അപകടം: മരണസംഖ്യ ഉയരാന്‍ സാധ്യത

  
backup
March 04 2017 | 00:03 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%82




കൊല്ലം തിരുവനന്തപുരം:  കൊട്ടാരക്കര വാളകം വയയ്ക്കല്‍ അകമണ്‍ പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും സ്വകാര്യ ബസും  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യത. പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച മൂന്നു പേരില്‍ എറണാകുളം കുറുപ്പുംപടി കൂട്ടിക്കല്‍ വീട്ടില്‍ രമ്യ(27)യെ മാത്രമാണ് ഇതുവരെയും തിരിച്ചറിഞ്ഞത്. രമ്യയും മറ്റൊരാളും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് മരിച്ചത്. മൂന്നാമന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും.
പരുക്കേറ്റവരില്‍ പത്തനംതിട്ട വൈഷ്ണവത്തില്‍ വിഷ്ണു(28), അടൂര്‍ സ്വദേശി നിഥിന്‍(38), രാഖി(25),  തുകയൂര്‍ മണക്കാല സ്വദേശിനി ബിനി ബാബു(24), എന്നിവരെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലും  പന്തളം മാങ്കാരം നിഷാ ചന്ദ്രന്‍(32), ഇളമണ്ണൂര്‍ സ്വദേശി മഹേഷ്(27) എന്നിവര്‍ തിരുവവന്തപുരം മെഡിക്കല്‍ കോളജിലും കോതമംഗലം സ്വദേശിനി നീതു(28), മൂവാറ്റുപുഴ അരുണ്‍ പി.എസ്(26), ഏനാത്ത് സ്വദേശി രാധാകൃഷ്ണന്‍(35), കോട്ടയം സ്വദേശിനി അഞ്ജു(26) എന്നിവര്‍ അഞ്ചല്‍ സെന്റ് ജോസഫ് ആശുപത്രിയിലും
(ഇതില്‍ രാധാകൃഷ്ണന്റെ പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കിംസിലേക്ക് മാറ്റി)  അഞ്ചു(18), അഞ്ജലി(30), ജിനിറ്റ(24), അംബിക(45), ചിപ്പി(26), ക്രിസ്്‌ലി(26), അംബിക(42), സതീദേവി(74), ജയിംസ് ഡേവിഡ്(45), പുഷ്പവല്ലി(46), സൂര്യ(25) എന്നിവര്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം ആറരയോടെ  അകമണ്‍ ചൂരാപാലത്തിന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും അങ്കമാലിയിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റും പുനലൂരില്‍ നിന്നും അഞ്ചല്‍-വയയ്ക്കല്‍ വഴി ആറ്റിങ്ങലിലേക്ക് പോയ ജനത എന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളും തകര്‍ന്നു. ഓടികൂടിയവര്‍ ബസുകള്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്ത്. ബൈക്കുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍  സ്വകാര്യ ബസ് വെട്ടിത്തിരിച്ചപ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍  നിന്നും അങ്കമാലിയിലേക്ക് പോയ പ്രതിവാര കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ഇതിലുണ്ടായിരുന്നവരിലേറെയും  ടെക്‌നോപാര്‍ക്ക് ജീവനക്കാരാണ്. സംഭവത്തെ തുടര്‍ന്ന് എംസി റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.
കൊല്ലം ജില്ലാ കലക്ടര്‍ ഡോ. ടി.മിത്രയും  എ.ഡി.എം ഐ. അബ്ദുല്‍ സലാമും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച്  ചികിത്സാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന്  കൊട്ടാരക്കര എസ.്പി സുരേന്ദ്രന്‍ , ചടയമംഗലം, കടയ്ക്കല്‍, കൊട്ടാരക്കര, അഞ്ചല്‍, ഏരൂര്‍  സ്‌റ്റേഷനുകളില്‍ നിന്നുള്ള പൊലിസും, കടയ്ക്കല്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  22 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  23 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  27 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago