HOME
DETAILS
MAL
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചന: എല്‍.ഡി.എഫ് വെള്ളക്കരം വര്‍ധിപ്പിക്കില്ല
backup
February 22 2020 | 00:02 AM
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയേണ്ടതായി ഒന്നുമില്ലെന്നും വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്തിട്ടില്ലെന്നും കണ്‍വീനര്‍ എ. വിജയരാഘവന്‍. എല്‍.ഡി.എഫ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുംമുന്‍പ് പുറത്തുവന്നതിലെ ഗൂഢാലോചന അന്വേഷിക്കണം. സി.എ.ജി ഭരണഘടനാ സ്ഥാപനമായതിനാല്‍ അക്കാര്യങ്ങള്‍ പരിശോധിക്കാനും നടപടികള്‍ കൈക്കൊള്ളാനും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. റിപ്പോര്‍ട്ട് ചോര്‍ന്നതിനും തുടര്‍ന്നുവന്ന ആരോപണങ്ങളിലും ഗൂഢാലോചനയുണ്ട്. പ്രതിപക്ഷം പൊതുവെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ അടുത്തമാസം 10 മുതല്‍ 20 വരെ വിപുലമായ ഗൃഹസന്ദര്‍ശന പരിപാടിയും 23ന് വാര്‍ഡുകളില്‍ കുടുംബസദസുകളും സംഘടിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫ് നിലപാട് അപകടകരമാണ്.
ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് വര്‍ഗീയ രാഷ്ട്രീയമാണ് കളിക്കുന്നത്. നരേന്ദ്രമോദിക്കെതിരേയല്ല, ഇടതുമുന്നണിക്കെതിരേയാണ് യു.ഡി.എഫിന്റെ സമരമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെള്ളക്കരം 30 ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ മുന്നണി യോഗം അംഗീകരിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരക്ക് വര്‍ധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് യോഗം തീരുമാനിച്ചത്. ഡല്‍ഹിയില്‍ വെള്ളം സൗജന്യമായി നല്‍കുമ്പോള്‍ ഇവിടെ വെള്ളക്കരം കൂട്ടുന്നത് നല്ല സന്ദേശം നല്‍കില്ലെന്നും യോഗത്തില്‍ അഭിപ്രായങ്ങളുയര്‍ന്നു.
ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."