HOME
DETAILS
MAL
ശീതളപാനീയം കുടിച്ച പിഞ്ചുകുഞ്ഞിന് ദേഹാസ്വസ്ഥ്യം
backup
March 04 2017 | 00:03 AM
മാവൂര്‍: കടയില്‍നിന്ന് ശീതളപാനീയം കുടിച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമണ്ണയിലെ കടയില്‍നിന്ന് മാ-മാങ്കോ വാങ്ങിക്കുടിച്ച കുറ്റിക്കാട്ടൂര്‍ മുണ്ടപാറക്കോട്ടു പറമ്പടിത്താഴം നൗജിഷിന്റെ മൂന്നുവയസുകാരനായ മകന് മുഹമ്മദ് അഫ്റാനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പാനീയം പരിശോധിച്ചപ്പോള്‍ പാനീയത്തില്‍ അപാകത കണ്ടെത്തി.
വിവരം കടക്കാരനെ ധരിപ്പിച്ചപ്പോള്‍ പാനീയ വിതരണക്കാരനെ വിളിച്ചു പറയാനായിരുന്നു നിര്‍ദേശം.
വിതരണക്കാരനുമായി ബന്ധപ്പെട്ടപ്പോള്‍ നിയമനടപടി എടുത്തോളാനായിരുന്നുവത്രെ മറുപടി.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."