HOME
DETAILS
MAL
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമം വിജയിക്കില്ല: ചെന്നിത്തല
backup
February 22 2020 | 00:02 AM
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി മൂടിവയ്ക്കാന്‍ നടത്തുന്ന മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സി.എ.ജി ചൂണ്ടിക്കാട്ടി ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല.
പകരം ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് എല്ലാം ഭദ്രമെന്ന് റിപ്പോര്‍ട്ട് എഴുതി വാങ്ങി.
ക്രൈംബ്രാഞ്ച് മേധാവിയെക്കൊണ്ട് എസ്.എ.പി ക്യാംപില്‍ പരിശോധനാ നാടകം കളിപ്പിച്ച് തോക്കുകളെല്ലാം ഭദ്രമാണെന്ന് പറയിക്കുകയും ചെയ്തു. സി.എ.ജി ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഹാജരാക്കാന്‍ കഴിയാതിരുന്ന തോക്കുകളാണ് ഞൊടിയിടില്‍ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് മേധാവി പറയുന്നത്.
എല്ലാം ഭദ്രമാണെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്കിയ ദിവസം തന്നെയാണ് പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ വ്യാജവെടിയുണ്ടകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. അതോടെ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പൊളിഞ്ഞു. ഇതുകൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും ചെന്നിത്തല പറഞ്ഞു. വില്ലകള്‍ പണിയുന്നതിനെപ്പറ്റിയുള്ള സി.എ.ജി റിപ്പോര്‍ട്ട് കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആ സ്ഥലത്ത് പോയത്. ഒരു വില്ലയുടെയും അകത്തു പോയില്ലെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."