HOME
DETAILS

ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള വിജ്ഞാപനമിറക്കി

  
backup
February 22 2020 | 00:02 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95
 
 
 
 
തിരുവനന്തപുരം: കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് പ്രമേയം പാസാക്കാത്ത ജില്ലാ സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. 
തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ലയനം പൂര്‍ത്തിയാക്കാം എന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.
കേരള ബാങ്കിലേക്ക് ലയിക്കാതെ നില്‍ക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് നിലവിലുള്ള സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ളതാണ്. 
ഓര്‍ഡിനന്‍സ് പ്രകാരം, റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മൂന്ന് മാസത്തിനകം കേരള ബാങ്കിന്റെ ഭാഗമായിത്തീരും. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ ഇത് സാധ്യമാകൂ. 
ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഒപ്പിട്ടതോടെ മലപ്പുറം ജില്ലാ ബാങ്ക് ഇല്ലാതായി എന്ന വാദങ്ങളെ അസ്ഥാനത്താക്കുന്നതാണ് ഗസറ്റ് വിജ്ഞാപനം.
 റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ച ശേഷം മൂന്നു മാസത്തിനകം പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയും അംഗങ്ങളെ അറിയിച്ചും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിച്ചും വേണം ലയനം പൂര്‍ത്തിയാക്കാനെന്നും എതിര്‍പ്പുള്ളവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ അവരുടെ ഷെയര്‍ പിന്‍വലിക്കുന്നതിനുള്ള അവസരം നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്. 
ജനുവരി 14ന് ഇറങ്ങിയ ഓര്‍ഡിനന്‍സിന്റെ ഗസറ്റ് വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം വന്നത്. 
കേരള ബാങ്ക് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറും ആര്‍.ബി.ഐ ഉദ്യോഗസ്ഥരും തമ്മില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago