ബജറ്റ്; കുറ്റ്യാടി മണ്ഡലത്തില്‍ 125 കോടിയുടെ പദ്ധതികള്‍
ആയഞ്ചേരി: കുറ്റ്യാടി മണ്ഡലത്തില്‍ 125 കോടിയുടെ വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം നല്‍കി. വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡിന് കിസ്ബി പദ്ധതിയില്‍പ്പെയുത്തി 31 കോടി രൂപ അനുവദിച്ചത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു . 18 വര്‍ഷം മുന്‍പാണ് ഈ റോഡ് പൂര്‍ണമായും റീ ടാറിങ് നടത്തിയത്. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ പരിശ്രമ ഫലമായാണ് തുക വകയിരുത്താനായത്. വടകരയില്‍ നിന്ന് എളുപ്പത്തില്‍ കുറ്റ്യാടിയിലെത്താനും തിരക്കുപിടിച്ച നാദാപുരം-കക്കട്ട് റോഡില്‍ തടസങ്ങള്‍ വരുമ്പോള്‍ ബൈപാസ് റോഡായും ഇതുപയോഗിക്കുന്നു. നൂറുകണക്കിന് ബസ് സര്‍വിസുകളും ആയിരക്കണക്കിന് മറ്റു വാഹനങ്ങളും ദിനേന കടന്നുപോകുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസമാണുണ്ടാക്കുന്നത്. റോഡ് പണി പൂര്‍ത്തിയാവുന്നതോടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്.
തിരുവള്ളൂര്‍-ചെറുവണ്ണൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിഞ്ചേരിക്കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 58 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തില്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും കടലില്‍ നിന്ന് ഉപ്പുവെള്ളം കയറി പുഴയിലെയും സമീപ കിണറിലെയും വെള്ളം മലിനമാകുന്നതിനും പൂര്‍ണമായ പരിഹാരമാവും.
ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പ് മുട്ടുന്ന കുറ്റ്യാടി ടൗണില്‍ ബൈപാസ് നിര്‍മാണത്തിന് 20 കോടി രൂപയും മണിയൂര്‍ പഞ്ചായത്തിലെ കുട്ടോത്ത് -അട്ടക്കുണ്ട് കടവ് റോഡിന് കിസ്ബി പദ്ധതിയില്‍പ്പെടുത്തി 15 കോടി രൂപയും അനുവദിച്ചത് മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ്.
പെരിഞ്ചേരിക്കടവിലെ പാലം പണിയുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുക എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ കഴിയുമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."