സര്‍വകലാശാലാ സേവനങ്ങള്‍ വൈകുന്നു; കാത്തിരിപ്പില്‍ നിന്ന് മോചനമില്ലാതെ വിദ്യാര്‍ഥികള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലായില്‍ കൃത്യമായ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
അപേക്ഷ സമര്‍പ്പിച്ച് സേവനങ്ങള്‍ക്കായുള്ള കാത്തിരിപ്പില്‍ നിന്നും മോചനമില്ലാതെ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസപ്പെടുകയാണ്. ഇ.പി.ആര്‍ സെക്ഷനിലും ബി.ടെക് സെക്ഷനിലുമാണ് ദിനേ വിദ്യാര്‍ഥികളുടെ പാരാതികളേറെയുള്ളത്.
വിദേശത്ത് ജോലിക്ക് പോകേണ്ടവര്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കി എമര്‍ജന്‍സി ഫീസ് അടച്ചിട്ടും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലയില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ കൃത്യമായ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
ഫീസ് അടച്ച് ആറ് മാസം കഴിഞ്ഞിട്ടും വിവിധ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ലഭിക്കാത്ത വിദ്യാര്‍ഥികള്‍ നിരവധിയാണ്. ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ കാത്തിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കുള്ള ജോലി സാധ്യതയും ഇല്ലാതാവാന്‍ ഇത് കാരണമാവുന്നു. അപേക്ഷ നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും സേവനം ലഭിക്കാത്ത വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ട്.
വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കാണാതാവുന്ന പരാതിയും ഇ.പി.ആര്‍ സെക്ഷനില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. അപേക്ഷ നല്‍കി സേവനം ലഭ്യമാവാതിരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ അന്വേഷിക്കാന്‍ സെക്ഷനിലെത്തുമ്പോള്‍ അപേക്ഷ കാണാനില്ലെന്ന വിവരം ലഭ്യമായ പരാതിയും ഉണ്ടാവാറുണ്ട്.
ഒറിജിനല്‍ ബി.ടെക് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി വിദേശത്ത് ലഭിച്ച ജോലി ആവശ്യാര്‍ഥം ഡൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി അപേക്ഷിച്ച് ഫീസ് അടച്ച് ആറ് മാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ തയാറായില്ല.
രണ്ടാഴ്ച്ചക്കകം നല്‍കേണ്ട ഇത്തരം സേവനങ്ങള്‍ ആറ് മാസത്തോളം കാത്തിരുന്നിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് വിദേശത്തുള്ള വിദ്യാര്‍ഥിയുടെ ബന്ധു അന്വേഷിക്കാനെത്തിയപ്പോള്‍ രണ്ടാഴ്ച കൂടി കാത്തിരിക്കാനാണ് ലഭിച്ച മറുപടി. അധികൃതരുടെ നിരുത്തരവാദപരമായ നിലപാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."