വിഭജനത്തിന്റെ പ്രത്യയശാസ്ത്രം അപകടകരം: പി. സുരേന്ദ്രന്‍
മലപ്പുറം: വിഭജിച്ചുനിര്‍ത്തി അധികാരമുറപ്പിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസ മേഖലയില്‍ പോലും ഈ വിഭജനം പ്രത്യക്ഷമാണെന്നും സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. കെ.എസ്.ടി.യു മലപ്പുറം വിദ്യാഭ്യാസ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് പോലും വിഭജനത്തിന്റെ പ്രത്യയശാസ്ത്രമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. കരുതലോടെ കൈകാര്യ ചെയ്യേണ്ട വിദ്യഭ്യാസ മേഖലയില്‍ പോലും വിഭജനത്തിന്റെ വിത്ത് പാകുന്നത് ഭീതിജനകമാണ്.
ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പുല്‍പാടന്‍ വീരാന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന പ്രസഡന്റ് എ.കെ സൈനുദ്ദീന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല വാവൂര്‍, ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്ല, സെക്രട്ടറി മജീദ് കാടേങ്ങല്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി.എം ജലീല്‍, എന്‍.പി മുഹമ്മദലി, കെ.ടി അമാനുല്ല, ബഷീര്‍ തൊട്ടിയന്‍, കോട്ട വീരാന്‍കുട്ടി, എം. മുഹമ്മദ് സലീം, പി.ടി അഹമ്മദ് റാഫി, ഷബീര്‍ പുള്ളിയില്‍, എന്‍.ഇ അബൂഹാമിദ്, അലവികുട്ടി പുളിക്കല്‍, എ.എ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."