HOME
DETAILS

കീം 2020; കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം

  
backup
February 22 2020 | 01:02 AM

%e0%b4%95%e0%b5%80%e0%b4%82-2020-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 


സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍, ആയുര്‍വേദ കോളജുകള്‍, ഹോമിയോപതിക് കോളജുകള്‍, അഗ്രികള്‍ച്ചറല്‍ കോളജുകള്‍ എന്നിവയില്‍ കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2020ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശനപരീക്ഷാ കമീഷണര്‍ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസിലെ 5.2.16 (പേജ് 10) ആന്‍ഡ് അനക്‌സര്‍ XVIII (ii) (പേജ് 93, 94, 95) പ്രകാരം യോഗ്യതയുള്ള കായികതാരങ്ങള്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണം.
2018 ഏപ്രില്‍ ഒന്നുമുതല്‍ 2020 മാര്‍ച്ച് 31 വരെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായികയിനങ്ങളില്‍ ജില്ലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന ജൂനിയര്‍ യൂത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കല്‍, റവന്യു ജില്ലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കല്‍ എന്നിവയാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. ഇക്കാലയളവില്‍ സ്‌പോര്‍ട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
അപേക്ഷകര്‍ സ്‌പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കായികയി നങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം. 2020 ഫെബ്രുവരി 10ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാകും മാര്‍ക്ക് നിശ്ചയിക്കുക.
ഇതുസംബന്ധിച്ച് പ്രവേശനപരീക്ഷാ കമ്മിഷണര്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉള്ളവരുടെ അപേക്ഷ മാത്രമേ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ.കമ്മിഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 29. അപൂര്‍ണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്‌പോര്‍ട്‌സ് ക്വോട്ടാ പ്രവേശനത്തിനായി പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-1. ഫോണ്‍: 0471 2330167, 2331546).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  35 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago