ഒന്നര ലക്ഷത്തിന്റെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഒന്നര ലക്ഷത്തിന്റെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കരുനാഗപ്പള്ളി: തൊടിയൂരില്‍ ഒന്നര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ലഹരി വസ്തുക്കള്‍ പൊലിസ് പിടിച്ചെടുത്തു. തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് സുധീറിന്റെ വീട്ടില്‍ നിന്നാണ് 3300 കവര്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഹാന്‍സ് 2400, കൂള്‍ലിപ്പ് 900 കവര്‍ എന്നിങ്ങനെ മൂന്ന് ചാക്കുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും ഏറ്റവും പ്രിയപ്പെട്ട ഹാന്‍സിന് കവര്‍ ഒന്നിന് 40 രൂപ നിരക്കിലാണ് വില്‍ക്കുന്നതെന്ന് പറയുന്നു.
തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ ഫുട്പാത്തുകളിലും മറ്റ് വഴിയോര കച്ചവടത്തിനുമായി കൊണ്ട് വരുന്ന തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് തുണികള്‍ എന്ന വ്യാജേന കടത്തിയാണ് ഇവിടെ എത്തിക്കുന്നതെന്ന് പൊലിസ് പഞ്ഞു. എസ്.ഐ ബ്രിജിത്ത്, എ.എസ്.ഐമാരായ പ്രസന്നന്‍, ഷാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."