HOME
DETAILS
MAL
അയോധ്യയില്‍ പള്ളി പണിയാന്‍ ഭൂമി സ്വീകരിച്ചതായി സുന്നി വഖ്ഫ് ബോര്‍ഡ്
backup
February 22 2020 | 01:02 AM
ലഖ്നൗ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ പള്ളി പണിയുന്നതിന് യു.പി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖ്ഫ് ബോര്‍ഡ്. ഇത് തിരസ്കരിക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും ബോര്‍ഡ് ചെയര്മാന് സഫര്‍ ഫാറൂഖി അറിയിച്ചു.
' ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഞങ്ങള്‍ ഒരിക്കലും ഉയര്‍ത്തിയിട്ടില്ല. പരമോന്നത നീതിപീഠത്തിന്റെ വിധി അനുസരിക്കാനാണ് ഞങ്ങളുടെ തീരുമാനം' അദ്ദേഹം പറഞ്ഞു.
'2019 നവംബറിലെ സുപ്രിംകോടതി വിധി വളരെ വ്യക്തമാണ്. വിധിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഭൂമി നല്‍കണം. അതില്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്ക് ഭൂമി സ്വീകരിക്കാതിരിക്കാനുള്ള അവകാശമില്ല, അങ്ങനെ ഞങ്ങള്‍ ചെയ്താല്‍ അത് കോടതി അലക്ഷ്യമാകും' ഫാറൂഖി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24ന് നടക്കുന്ന യോഗത്തില്‍ തുടര്‍നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭൂമി ഏറ്റെടുത്ത നടപടി കോടതി വിധിയെ മാനിക്കുന്നതായും സര്‍ക്കാര്‍ അനുവദിക്കുന്ന ഭൂമി ഏറ്റെടുക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കാനും പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ മറ്റൊരിടത്ത് ഭൂമി കണ്ടെത്താനുമായിരുന്നു 2019 നവംബര്‍ ഒമ്പതിന് സുപ്രിംകോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."