ട്രംപ് ഞായറാഴ്ചയെത്തും, പുതിയ ആണവ കരാറില്‍ ഒപ്പിട്ടേക്കും
ന്യുഡല്‍ഹി: ഞായറാഴ്ച ഇന്ത്യയിലേക്ക് എത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ പുതിയ ആണവ കരാറില്‍ ഒപ്പിട്ടേക്കും. ആറ് ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാനുള്ള പുതിയ കരാറിലാണ് ഒപ്പുവച്ചേക്കുക. സന്ദര്‍ശനത്തിനിടെ വലിയ കരാറുകള്‍ക്ക് ശ്രമിക്കുന്നതായി ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു. പുതിയ ആണവകരാറും അതില്‍ ഉള്‍പ്പെടുന്നതാണെന്നാണ് വിവരം. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപ്, മരുമകന് ജാറദ് കഷ്നര്‍ മകള്‍ ഇവാങ്ക എന്നിവരും ഉണ്ടാകും.
മന്മോഹന് സിംഗും ജോര്‍ജ് ബുഷും ചേര്‍ന്നാണ് ആദ്യ ആണവ കരാര്‍ ഒപ്പുവെച്ചത്. കരാറുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷം ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേക്ക് അടക്കമെത്തിയത്. ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനായിരുന്നു 2006ലെ ആദ്യ കരാര്‍. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയും വൈകിപോയി. ആ സാഹചര്യത്തിലാണ് ആറ് റിയാക്ടറുകള്‍ കൈമാറുന്നതിനുള്ള പുതിയ കരാറിലേക്ക് ഇരുവരും എത്തുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."