ജില്ലയില്‍ പദ്ധതി സമര്‍പ്പണം 100%
മലപ്പുറം: ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2019-2020 വര്‍ഷത്തെ പദ്ധതി സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലാ ആസൂത്രണ സമിതിയുടെ യോഗത്തില്‍ വളാഞ്ചേരി നഗരസഭയുടെ പദ്ധതി അംഗീകരിച്ചതോടു കൂടിയാണ് ജില്ലയിലെ പദ്ധതി സമര്‍പ്പണം പൂര്‍ത്തിയായത്. ജില്ലയില്‍ ആകെ 122 സ്ഥാപനങ്ങളാണ് പദ്ധതി സമര്‍പ്പിച്ചത്.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി അവസാനത്തോടു കൂടി മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാന്‍ ആസൂത്രണസമിതി യോഗം നിര്‍ദേശിച്ചു. വളാഞ്ചേരി നഗരസഭ 183 പദ്ധതികളിലായി 6.87 കോടിരൂപയുടെ പദ്ധതികളാണ് തയാറാക്കിയത്. 2018-19 വര്‍ഷത്തെ മൂന്നുപഞ്ചായത്തുകളുടെ ഭേദഗതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും യോഗം അനുമതി നല്‍കി. മംഗലം, ഊരകം, പെരുവള്ളൂര്‍ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ഡി.പി.സി സര്‍ക്കാര്‍ നോമിനി ഇ.എന്‍ മോഹന്‍ദാസ്, അംഗങ്ങളായ സി.എച്ച് ജമീല, സലീം കുരുവമ്പലം, വെട്ടം ആലിക്കോയ, എ.കെ അബ്ദുറഹ്മാന്‍, അബ്ദുല്‍ നാസര്‍, ഷൈനി, എം.കെ റഫീഖ, എ.കെ നാസര്‍, ജമീല ടീച്ചര്‍, ജമീല അബൂബക്കര്‍, എ.ഡി.എം പി. സയ്യിദ് അലി, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി. ജഗല്‍കുമാര്‍ തുടങ്ങിയവരും വിവിധ ജില്ലാതല ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."