സംസ്ഥാന ബജറ്റ് മലയോര വികസനത്തിന് കുതിപ്പാകും
ഇരിട്ടി: കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള 1267 കിലോമീറ്റര്‍ ദൂരം മലയോര ഹൈവേയുടെ നിര്‍മാണത്തിനായി 2500 കോടി ബജറ്റില്‍ വകയിരുത്തിയത് മലയോര മേഖലയുടെ വികസനത്തിന് കുതിപ്പാകുമെന്ന് ജനധിപത്യ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കുന്നപ്പള്ളി.
റബര്‍ സ്ഥിരതാ ഫണ്ടിന് 500 കോടി, കശുവണ്ടി സംഭരണത്തിന് 30 കോടി, നെല്ല് സംഭരണത്തിന് 700 കോടി എന്നിങ്ങനെ അനുവദിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകരോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരേക്കറില്‍ താഴെയുള്ള 60 വയസ്സ് കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചതും കാര്‍ഷിക മേഖലയ്ക്ക് 2000 കോടി മാറ്റിവച്ചതും സ്വാഗതാര്‍ഹമാണ്. വയനാട് പാക്കേജ്, കാസര്‍കോഡ് പാക്കേജ്, പയ്യന്നൂര്‍ താലൂക്ക് രൂപീകരണം എന്നിവ മലബാറിന്റെ വികസനത്തിന് കാരണമാകും. റോഡ് വികസനത്തിന് 12000 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ, ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ്, റേഷന്‍ സബ്‌സിഡിക്ക് 900 കോടി എന്നിങ്ങനെ തുക വകയിരുത്തിയതും പ്രശംസനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."