സര്‍ക്കാരിന്റെ സ്വന്തം കൊതുകുവളര്‍ത്തു കേന്ദ്രം
ആലക്കോട്: പെരുമുണ്ടത്തട്ടില്‍ ജലസംഭരണി കാട് കയറി നശിക്കുന്നു. കാര്‍ത്തികപുരം ശുദ്ധജല വിതരണ പദ്ധതിയുടെ കീഴില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ പത്തു വര്‍ഷം മുമ്പാണ് പദ്ധതി തുടങ്ങിയത്.
നിലവില്‍ കാര്‍ത്തികപുരത്തുള്ള ജല സംഭരണിയില്‍ നിന്നു മാവുംതട്ട് കോളനിയിലെ സംഭരണിയിലേക്കും അവിടെ നിന്ന് ഉയര്‍ന്ന പ്രദേശമായ പെരുമുണ്ടതട്ടിലേക്കും പമ്പ് സെറ്റിന്റെ സഹായത്തോടെ വെള്ളം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് പദ്ധതി ഏറെ സഹായകമാകുന്നതായിരുന്നു. 75 ലക്ഷം രൂപയോളം ഇതിനായി സര്‍ക്കാര്‍ അനുവദിച്ച് നിര്‍മാണ പ്രവൃത്തി ആരംഭിച്ചെങ്കിലും ജലസംഭരണികള്‍ നിര്‍മിച്ച് ചില ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയായത്.
ഫണ്ടിന്റെ അപര്യാപ്തതയാണ് നിര്‍മാണം മുടങ്ങാന്‍ കാരണമെന്നാണ് കരാറുകാരന്റെ വാദം. പെരുമുണ്ടതട്ടില്‍ സംഭരണി നിര്‍മ്മിക്കാന്‍ പ്രദേശവാസി അഞ്ചു സെന്റ് സ്ഥലം ജലവിഭവ വകുപ്പിന് സൗജന്യമായി നല്‍കിയിരുന്നു. മഴക്കാലത്ത് സംഭരണിയില്‍ കെട്ടികിടക്കുന്ന മലിനജലം കൊതുകുകളുടെ പ്രജനന കേന്ദ്രമായതോടെ പുലിവാല്‍ പിടിച്ച അവസ്ഥയിലാണ് സ്ഥലമുടമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."