HOME
DETAILS

രാജ്യംനേരിടുന്ന വലിയ വെല്ലുവിളി അസഹിഷ്ണുത: പള്ളങ്കോട് അസ്ഹരി

  
backup
January 23 2019 | 07:01 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%86%e0%b4%b2

ചിത്താരി: വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസഹിഷ്ണുതയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്. 26ന് അണങ്കൂരില്‍ നടക്കുന്ന മനുഷ്യജാലികയുടെ മധ്യമേഖലാ സന്ദേശയാത്ര പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷനായി. ജാഥാ നായകന്‍ ശറഫുദ്ദീന്‍ കുണിയ, എസ്.വൈ.എസ് നേതാവ് മുബാറക് ഹസൈനാര്‍ ഹാജി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, റഷീദ് ഫൈസി ആറങ്ങാടി, സഈദ് അസ്അദി പുഞ്ചാവി, മുഹമ്മദലി മൗലവി നീലേശ്വരം, റംഷീദ് ഫൈസി കൊയിലാണ്ടി, അര്‍ഷദ് നദ്‌വി, ആദം ദാരിമി, ജാഫര്‍ യമാനി, അബ്ദുല്‍ ഖാദര്‍ മൗലവി, അസീസ് മൗലവി നോര്‍ത്ത് സംസാരിച്ചു. ചിത്താരി, ആറങ്ങാടി, ബല്ലാകടപ്പുറം, പടന്നക്കാട്, നിലേശ്വരം, പള്ളിക്കര, കോട്ടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മടക്കരയില്‍ സമാപിച്ചു. അഞ്ചാം ദിവസമായ ഇന്ന് പെരുമ്പട്ട-തൃക്കരിപ്പൂര്‍ മേഖലകളില്‍ പ്രയാണം നടത്തും. യൂനുസ് ഫൈസി കാക്കടവ് ജാഥാ ക്യാപ്റ്റനും നാഫിഹ് അസ്അദി, സുബൈര്‍ ദാരിമി പടന്ന, സ്വാദിഖ് മൗലവി ഓട്ടപ്പടവ് ഉപനായകരും ശൗഖത്തലി മൗലവി കോഡിനേറ്ററും ഹാരിസ് ഹസനി ഡയരക്ടറുമായ സന്ദേശ യാത്ര രാവിലെ കുന്നുങ്കൈ മഖാം പരിസരത്തുനിന്നാരംഭിച്ച് വൈകുന്നേരം അഞ്ചിന് തൃക്കരിപ്പൂരില്‍ സമാപിക്കും.
കാസര്‍കോട്: കാസര്‍കോട് മേഖലാ ജാലികാ സന്ദേശയാത്ര തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോട് കൂടി ആരംഭിച്ചു. സയ്യിദ് പൂക്കോയ തങ്ങള്‍ മുട്ടത്തോട്ടി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ജാഥാ ക്യാപ്റ്റന്‍ വി.കെ മുഷ്താഖ് ദാരിമിയ്ക്ക് പതാക കൈമാറി സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രഭാഷണം നടത്തി. ശിഹാബ് അണങ്കൂര്‍, ലത്തീഫ് കൊല്ലമ്പാടി, അശ്‌റഫ് ഹിദായത്ത് നഗര്‍, ജംശീര്‍ കടവത്ത്, അര്‍ശാദ് മൊഗ്രാല്‍ പുത്തുര്‍, ശബീര്‍ കണ്ടത്തില്‍, സലാം മൗലവി, ഹക്കീം അറന്തോട്, അബ്ദുല്‍ ഖാദര്‍ അണങ്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ടാം ദിനത്തിലെ യാത്ര സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എം.എ.ഖലീല്‍ മുട്ടത്തോടി ഉദ്ഘാടനം ചെയ്യും. അണങ്കൂരില്‍ സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago