HOME
DETAILS
MAL
എസ്.ഐയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍
backup
March 04 2017 | 00:03 AM
ഉളിക്കല്‍: ഉളിക്കല്‍ എസ്.ഐ ശിവന് ചോടോത്തിനെ ആക്രമിച്ച പ്രതി പൊലിസ് പിടിയില്‍. ഉളിക്കല്‍ കോളിത്തട്ട് സ്വദേശി പനക്കല്‍ സുരേഷ്(37)നെയാണ് പിടികൂടിയത്. ഇയാള്‍ കോളിത്തട്ടിലും പരിസര പ്രദേശങ്ങളിലും മദ്യ വില്പന നടത്തുന്നയാളാണ്. ഇയാളെക്കുറിച്ച് നാട്ടുകാര്‍ ഇരിട്ടി ഡി.വൈ.എസ്.പിക്ക് അടക്കം നിരവധി പരാതികള്‍ നല്‍കിയിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. സുരേഷ് കോളിത്തട്ടില്‍ മദ്യ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയും സംഘവും സുരേഷിനെ വില്പനക്കായി കൊണ്ട് വന്ന മദ്യമടക്കം പിടികൂടി. എന്നാല്‍ സുരേഷ് അപ്രതീക്ഷിതമായി പൊലിസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ വീണ്ടും പൊലിസ് പിടികൂടിയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."