കുട്ടികളുടെ മികവുകള്‍ സമൂഹത്തിലേക്ക്; 26 മുതല്‍ ജനകീയ പഠനോത്സവങ്ങള്‍
കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ മികവുകള്‍ സമൂഹവുമായി പങ്കുവെയ്ക്കുന്ന ജനകീയ പഠനോത്സവങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്നു. പഠനോത്സവങ്ങളുടെ ജില്ല, ബി.ആര്‍.സിതല ഉദ്ഘാടനങ്ങള്‍ 26ന് നടക്കും. ജില്ലാതല ഉദ്ഘാടനം ഹൊസ്ദുര്‍ഗ് യു.ബി.എം.സി.എ.എ.പി സ്‌കൂളില്‍ റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.
ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍, ബേക്കല്‍, കാസര്‍കോട്്, കുമ്പള, മഞ്ചേശ്വരം ബി.ആര്‍.സികളില്‍ യഥാക്രമം വലിയപറമ്പ എ.എല്‍.പി സ്‌കൂള്‍, പെരിയങ്ങാനം എ.എല്‍.പി സ്‌കൂള്‍, മുക്കൂട് ജി.എല്‍.പി സ്‌കൂള്‍, തളങ്കര പടിഞ്ഞാറ് ജി.എല്‍.പി സ്‌കൂള്‍, ബേള ഡജി ഡ.ബ്ല്യു.എല്‍.പി സ്‌കൂള്‍, മുസോടി ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപജില്ലാതല ഉദ്ഘാടനങ്ങള്‍ നടക്കും.
പഠനോത്സവങ്ങളുടെ തുടര്‍ച്ചയായി ജനകീയ പങ്കാളിത്തത്തോടെ വിപുലമായ എന്റോള്‍മെന്റ് കാംപയിനും നടത്തും. പല കാരണങ്ങള്‍ കൊണ്ടും മതിയായ കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുമാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.
പഠനോത്സവങ്ങള്‍ മുതല്‍ ജൂണില്‍ നടക്കുന്ന പ്രവേശനോത്സവങ്ങള്‍ വരെ വിപുലമായ കാംപയിനുകള്‍ പൊതുവിദ്യാലയങ്ങളില്‍ നടത്തും.
പഠനോത്സവങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു.
സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്‍ പരിപാടികള്‍ വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. ജയദേവന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."